കാഠ്മണ്ഡു- നേപ്പാൾ വഴി സൗദിയിലേക്ക് യാത്ര ചെയ്യാൻ ഇന്ത്യക്കാർക്ക് തടസമില്ലെന്ന് അറിയിപ്പ്. രാജ്യത്ത് കോവിഡ് കൂടി വരുന്ന സഹചര്യത്തിൽ പുതുതായി എത്തുന്ന ആർക്കും പി.സി.ആർ ടെസ്റ്റ് സൗകര്യം അനുവദിക്കേണ്ടതില്ലെന്ന് കഴിഞ്ഞ ദിവസം നേപ്പാൽ ആരോഗ്യവകുപ്പ് ഉത്തരവ് പുറത്തിറക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിൽനിന്ന് നേപ്പാളിൽ എത്തിയ മലയാളികൾ അടക്കമുള്ള യാത്രക്കാർ ആശങ്കയിലായി. എന്നാൽ ഇന്ത്യയുമായി എയർ ബബ്ൾ കരാറിൽ ഒപ്പുവെച്ച രാജ്യമായതിനാൽ നേപ്പാൾ വഴി ഇന്ത്യക്കാർക്ക് യാത്ര ചെയ്യാൻ തടസമില്ലെന്ന് നേപ്പാൾ അധികൃതർ അറിയിച്ചു. ഇതോടെ തുടർന്നുവരുന്ന യാത്രക്ക് മുടക്കമുണ്ടാകില്ല. ഇന്നലെ നേപ്പാൾ ആരോഗ്യവകുപ്പിന്റെ അറിയിപ്പിനെ തുടർന്ന് പി.സി.ആർ ടെസ്റ്റ് അടക്കമുള്ളവക്ക് പ്രതിസന്ധി നേരിട്ടിരുന്നു. എന്നാൽ, 25 വരെ നേപ്പാളിൽ എത്തിയവർക്കെല്ലാം ടെസ്റ്റിന് സൗകര്യം ചെയ്തുകൊടുക്കുമെന്ന് അധികൃതർ വ്യക്തമാക്കി. പിന്നീടാണ് ഇന്ത്യയിൽനിന്നുള്ള മുഴുവൻ യാത്രക്കാർക്കും പി.സി.ആർ ടെസ്റ്റിന് സൗകര്യമുണ്ടാകുമെന്ന അറിയിപ്പ് വന്നത്.
![]() |
ഇതിലപ്പുറം മറ്റൊരു മോട്ടിവേഷനില്ല, മൂന്ന് ചോദ്യങ്ങള്‍ക്ക് മറുപടിയുമായി റഈസ് |