Sorry, you need to enable JavaScript to visit this website.

സിദ്ദീഖ് കാപ്പന്റെ മോചനത്തിനുള്ള ശ്രമം തുടരും-പി.വി അബ്ദുൽ വഹാബ് എം.പി

മലപ്പുറം- യു.പി പോലീസ് അറസ്റ്റ് ചെയ്ത മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ മോചനത്തിന് വേണ്ടി ശ്രമിക്കുമെന്നും വിദഗ്ധ ചികിത്സ നൽകലാണ് പ്രഥമ ലക്ഷ്യമെന്നും പി.വി അബ്ദുൽ വഹാബ് എം.പി. മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്കൊപ്പം കാപ്പന്റെ വീട് സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.  വിദേശകാര്യ സഹമന്ത്രി വി. മുരളീധരനുമായും മിസോറാം ഗവർണർ ശ്രീധരൻ പിള്ളയുമായും ഫോണിൽ സംസാരിച്ചുവെന്നും വഹാബ് പറഞ്ഞു. രാജ്യസഭയിൽ അദ്ദേഹത്തിന്റെ മോചനത്തിനു വേണ്ടി നടത്തിയ ഇടപെടൽ തുടരുമെന്നും വഹാബ് വ്യക്തമാക്കി.
 


ആറടി മണ്ണല്ലാതെ എന്തുണ്ട്; ഇതാണ് ആ ബീഡി തൊഴിലാളിയുടെ വാക്കുകള്‍

 

Latest News