റിയാദ് - ആദ്യ ഡോസ് കോവിഡ്-19 വാക്‌സിൻ സ്വീകരിച്ച ശേഷം കൊറോണ വൈറസ് ബാധിക്കുന്നവരുടെ രണ്ടാമത്തെ ഡോസ് വാക്‌സിൻ വിതരണം പുനഃക്രമീകരിക്കുമെന്നും ഇത്തരക്കാർക്ക് രോഗമുക്തി നേടി ആറു മാസത്തിനു ശേഷമാണ് രണ്ടാമത്തെ ഡോസ് വാക്‌സിൻ നൽകുകയെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. വാക്‌സിൻ സ്വീകരിച്ച ശേഷം കൊറോണ വൈറസ് ബാധിക്കാൻ സാധ്യതയുണ്ട്. വാക്‌സിൻ ഡോസ് സ്വീകരിച്ചു കഴിഞ്ഞാലുടൻ ശരീരം പ്രതിരോധ ശേഷി ആർജിക്കില്ലെന്നും ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അൽഅബ്ദുൽആലി പറഞ്ഞു.
![]() |
വേറിട്ട സകാത്തുമായി കോടീശ്വരന്‍, 85 ലക്ഷം രൂപയുടെ ഓക്സിജന്‍ നല്‍കി |
സൗദിയിൽ കൊറോണ വാക്‌സിൻ സെന്ററുകളുടെ എണ്ണം ആരോഗ്യ മന്ത്രാലയം വർധിപ്പിച്ചിട്ടുണ്ട്. നിലവിൽ 600 ഓളം വാക്‌സിൻ സെന്ററുകളാണ് രാജ്യത്തുള്ളത്. ജനസംഖ്യയിൽ 70 ശതമാനത്തിന് വാക്‌സിൻ നൽകാനാണ് സൗദി അറേബ്യ ലക്ഷ്യമിടുന്നത്. ഈ ലക്ഷ്യം സാക്ഷാൽക്കരിക്കുന്നതിലൂടെ അടുത്ത വർഷം സ്‌കൂളുകൾ സാധാരണ നിലയിൽ തുറന്ന് പ്രവർത്തിപ്പിക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്. കഴിഞ്ഞ ഡിസംബർ മുതലാണ് സൗദിയിൽ വാക്‌സിൻ വിതരണം ആരംഭിച്ചത്. ഇന്നലെ വൈകീട്ടു വരെ രാജ്യത്ത് 83,48,651 ഡോസ് വാക്‌സിൻ വിതരണം ചെയ്തിട്ടുണ്ട്.
രണ്ടു ഡോസ് വാക്‌സിൻ പൂർത്തിയാക്കിയവർക്ക് മാസ്‌കുകൾ ധരിക്കാതെയും ശാരീരിക അകലം പാലിക്കാതെയും പരസ്പരം സമ്പർക്കത്തിലേർപ്പെടാവുന്നതാണെന്ന് ആരോഗ്യ മന്ത്രാലയം പറഞ്ഞു. എന്നാൽ രണ്ടു ഡോസ് വാക്‌സിൻ സ്വീകരിക്കാത്തവരുമായി സമ്പർക്കം പുലർത്തുമ്പോഴും പൊതുസ്ഥലങ്ങളിൽ വെച്ചും ഇവർ മാസ്‌കുകൾ ധരിക്കുകയും ശാരീരിക അകലം പാലിക്കുകയും വേണമെന്നും അധികൃതർ വ്യക്തമാക്കി.
![]() |
ആറടി മണ്ണല്ലാതെ എന്തുണ്ട്; ഇതാണ് ആ ബീഡി തൊഴിലാളിയുടെ വാക്കുകള്‍ |