Sorry, you need to enable JavaScript to visit this website.

കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചു, വരനെ വിവാഹവേദിയില്‍ വെച്ച് അറസ്റ്റ് ചെയ്തു

ചണ്ഡിഗഡ്- കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് വിവാഹം നടത്തിയതിനെ തുടര്‍ന്ന് വരനെയും പിതാവിനെയും പോലീസ് അറസ്റ്റ് ചെയ്തു. പഞ്ചാബിലെ ജലന്ധറിലെ ഒരു ക്ഷേത്രത്തില്‍ നടന്ന വിവാഹചടങ്ങില്‍നിന്നാണ് വരനെയും പിതാവിനെയും പോലീസ് അറസ്റ്റ് ചെയ്തത്.
വാരാന്ത്യ കര്‍ഫ്യൂ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മുന്‍കൂര്‍ അനുമതി തേടാതെയായിരുന്നു വിവാഹം. ചടങ്ങില്‍ നൂറോളം പേരാണ് പങ്കെടുത്തത്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്ത് എത്തിയപ്പോള്‍ പലരും ഓടിരക്ഷപ്പെട്ടു. തുടര്‍ന്നാണ് വിവാഹവേദിയില്‍നിന്ന് വരനെയും പിതാവിനെയും പോലീസ് കസ്റ്റഡിയിലെടുത്തത്. എന്നാല്‍  വിവാഹത്തിന് ഇത്രയധികം ആളുകള്‍ വരുമെന്ന് താന്‍ കരുതിയില്ലെന്ന് വരന്‍ പോലീസിനോട് പറഞ്ഞു.
 

Latest News