Sorry, you need to enable JavaScript to visit this website.

ചുമർ ചിത്രങ്ങൾ നിറഞ്ഞ് കെ.എസ്.ആർ.ടി.സി ഡിപ്പോ

എറണാകുളം കെ.എസ്.ആർ.ടി.സി ഡിപ്പോക്ക് വർണപ്പകിട്ട്.

എറണാകുളം കെ.എസ്.ആർ.ടി.സി ഡിപ്പോക്ക്, സ്ത്രീ ശാക്തീകരണത്തിന്റെ വർണപ്പകിട്ട്. ഏഷ്യൻ പെയിന്റ്‌സും സ്റ്റാർട്ട് ഇന്ത്യ ഫൗണ്ടേഷനും ചേർന്നൊരുക്കിയ ഡൊണേറ്റ് എ വാൾ പദ്ധതിയുടെ ഭാഗമായാണ് ഡിപ്പോയ്ക്ക് ചുമർ ചിത്രങ്ങളിലൂടെ നവചൈതന്യം ലഭ്യമാക്കിയത്. ആർട്ടിസ്റ്റ് അമൽ (ജൽഹി), അഭിജിത് ആചാര്യ (നാസിക്), മലയാളിയായ സൂരജ് എന്നിവർ ചേർന്നാണ് സ്ത്രീശാക്തീകരണത്തിന് പുതിയ സങ്കൽപം നൽകിയിരിക്കുന്നത്. പ്രാദേശിക പാരമ്പര്യങ്ങളിൽ വിശ്വസിക്കുന്ന ഒരു വൃദ്ധയും ആധുനികതയിൽ വിശ്വസിക്കുന്ന ഒരു യുവതിയുമാണ് ചിത്രത്തിൽ.

സ്ത്രീശാക്തീകരണത്തിന്റെ പ്രതീകമാണ് ഈ മ്യൂറൽ. പുരുഷാധിപത്യത്തിന്റെ ചരടുകൾ പൊട്ടിച്ചെറിയുകയാണ് യുവതി. വൃദ്ധയാകട്ടെ എല്ലാത്തിന്റെയും മാതാവായ പ്രകൃതിയെ പ്രതിനിധീകരിക്കുന്നു. 
പലപ്പോഴും കലാകാരന്മാരുടെ സൃഷ്ടികൾ ആർട്ട് ഗാലറികളിലെ പരിമിതമായ ചുവരുകൾക്കുള്ളിൽ ഒതുങ്ങുകയും ചുരുക്കം ചിലരുടെ മാത്രം അഭിനന്ദനങ്ങൾ നേടുകയും ചെയ്യുന്നു. പൊതുമതിലുകളിലേക്ക് കലയെ കൊണ്ടുവരുന്നത് അവക്ക് പൊതുജന അംഗീകാരം ലഭ്യമാക്കുന്നതിനുള്ള ഏറ്റവും സർഗാത്മകമായ മാർഗമാണെന്ന് കെ.എസ്.ആർ.ടി.സി ചെയർമാനും എം.ഡിയുമായ ബിജു പ്രഭാകർ അഭിപ്രായപ്പെട്ടു. ആർട്ട് ഏരിയ എന്ന പേരിൽ 2015-ൽ തിരുവനന്തപുരത്ത് കെ.എസ്.ആർ.ടി.സി ആരംഭിച്ച ആർട്ട് ഏരിയ എന്ന പരിപാടിയുടെ ഭാഗമായി 25,000 ചതുരശ്ര അടി സ്ഥലത്ത് പ്രശസ്തരായ കലാകാരന്മാരുടെ സൃഷ്ടികൾ ഇടം നേടിയിട്ടുണ്ട്. ദേശീയ- അന്തർദേശീയ കലാകാരന്മാരുടെ രചനകൾക്ക് പൊതു ഇടങ്ങൾ ലഭ്യമാക്കണമെന്ന് ഏഷ്യൻ പെയിന്റ്‌സ് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ അമിത് സിംഗ്‌ളെ അഭ്യർഥിച്ചു. 
 

Latest News