Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

യോനോ ആപ്പിൽ വീഡിയോ കെ.വൈ.സിയിലൂടെ എസ്.ബി.ഐ അക്കൗണ്ട് തുറക്കാം

ബാങ്കിന്റെ മൊബൈൽ ആപ്ലിക്കേഷനായ എസ്.ബി.ഐ യോനോയിലൂടെ, ബാങ്ക് ബ്രാഞ്ച് സന്ദർശിക്കാതെ തന്നെ ഉപഭോക്താക്കൾക്ക് പുതിയ എസ്.ബി.ഐ സേവിംഗ്‌സ് അക്കൗണ്ട് തുറക്കാനുള്ള സംവിധാനമൊരുക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ). എസ്.ബി.ഐയുടെ വീഡിയോ കെ.വൈ.സി അടിസ്ഥാനമാക്കിയുള്ള സേവിംഗ്‌സ് അക്കൗണ്ടുകൾ തുറക്കാനുള്ള സൗകര്യമാണ് യോനോ ആപ്പിൽ അവതരിപ്പിച്ചത്. സമ്പർക്കരഹിത, പേപ്പർരഹിത അക്കൗണ്ട് തുറക്കാൻ ഈ സംവിധാനം ഉപഭോക്താക്കളെ സഹായിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ), ഫേഷ്യൽ റെക്കഗ്‌നിഷൻ ടെക്‌നോളജി എന്നിവ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ഡിജിറ്റൽ സംവിധാനം.
എസ്.ബി.ഐയിൽ ഒരു പുതിയ സേവിംഗ്‌സ് അക്കൗണ്ട് തുറക്കാൻ ഉദ്ദേശിക്കുന്ന ഉപയോക്താക്കൾക്ക് വീഡിയോ കെ.വൈ.സി ഫീച്ചർ ലഭ്യമാകും. ഈ സൗകര്യം ലഭിക്കാൻ ഉപഭോക്താക്കൾ ആദ്യം യോനോ ആപ്പ് ഡൗണ്‌ലോഡ് ചെയ്യണം. ന്യൂ ടു എസ്.ബി.ഐ എന്ന ഓപ്ഷൻ തെരഞ്ഞെടുത്ത ശേഷം ഇൻസ്റ്റാ പ്ലസ് സേവിംഗ്‌സ് അക്കൗണ്ട് ക്ലിക്ക് ചെയ്യണം. ഉപഭോക്താവിന്റെ ആധാർ വിശദാംശങ്ങളാണ് തുടർന്ന് നൽകേണ്ടത്. ആധാർ നിർണയം പൂർത്തിയായാൽ വ്യക്തിഗത വിശദാംശങ്ങൾ നൽകുകയും കെ.വൈ.സി പ്രക്രിയ പൂർത്തിയാക്കുന്നതിന് ഒരു വീഡിയോ കോൾ ഷെഡ്യൂൾ ചെയ്യുകയും വേണം. വീഡിയോ കെ.വൈ.സി വിജയകരമായി പൂർത്തിയാകുന്നതോടെ അക്കൗണ്ട് സ്വമേധയാ തുറക്കും.
നിലവിലെ പകർച്ചവ്യാധിയുടെ സാഹചര്യങ്ങളിൽ ഉപഭോക്താക്കളുടെ സുരക്ഷ, സാമ്പത്തിക സുരക്ഷ, എന്നിവ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണിതെന്ന് ചെയർമാൻ ദിനേശ് ഖാര പറഞ്ഞു. 2017 നവംബറിലാണ് എസ്.ബി.ഐ യോനോ ആപ്പ് അവതരിപ്പിച്ചത്. 80 ദശലക്ഷം ഡൗൺലോഡുകളും 37 ദശലക്ഷത്തിലധികം രജിസ്റ്റർ ചെയ്ത ഉപയോക്താക്കളും യോനോക്കുണ്ട്്.


 

Latest News