Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സിട്രോൻ സി5 എയർക്രോസ് എസ്.യു.വിയുടെ  ഡെലിവറി കൊച്ചിയിലും

 കൊച്ചിയിലെ ലാ മെയ്‌സൻ സിട്രോൻ ഫിജിറ്റൽ ഷോറൂമിൽനിന്നും പുതിയ സിട്രോൻ സി5 എയർക്രോസ് എസ്.യു.വിയുടെ വിതരണം ആരംഭിച്ചപ്പോൾ.

ഫ്രഞ്ച് കാർ നിർമാതാക്കളായ സിട്രോണിന്റെ ഏറ്റവും പുതിയ സിട്രോൻ സി5 എയർക്രോസ് എസ്.യു.വിയുടെ വിതരണം കൊച്ചിയിലെ ലാ മെയ്‌സൻ സിട്രോൻ ഫിജിറ്റൽഷോറൂമിൽ ആരംഭിച്ചു. സിട്രോണിന്റെ ഫഌഗ്ഷിപ്പ് എസ്.യു.വി ഇന്ത്യയിലെ കമ്പനിയുടെ ചെന്നൈക്കടുത്തുള്ള തിരുവള്ളൂർ പ്ലാന്റിൽ അസംബിൾ ചെയ്യുന്നത്. ഡൈനാമിക്ക് രൂപകൽപനയുള്ള 'കംഫർട്ട് ക്ലാസ് എസ്.യു.വി' നാലു നിറങ്ങളിൽ ലഭ്യമാണ്. വ്യക്തിഗതമായ ലുക്കിനായി ബ്ലാക്ക് റൂഫും തെരഞ്ഞെടുക്കാം. സിട്രോൻ സ്വന്തമാക്കാൻ കമ്പനി ഇന്ത്യൻ ഉപഭോക്താക്കൾക്കായി സിട്രോൻ ഫ്യൂച്ചർ ഷുവർ അവതരിപ്പിച്ചിട്ടുണ്ട്. ബൃഹത്തായ ഈ പാക്കേജിൽ 49,999 രൂപ മാസ ഗഡു അടച്ച് ഉപഭോക്താക്കൾക്ക് സിട്രോൻ തവണ വ്യവസ്ഥയിൽ സ്വന്തമാക്കാം. അതോടൊപ്പം സിട്രോൻ സി5 എയർക്രോസ് എസ്.യു.വിയുടെ ഫ്യൂച്ചർ വാല്യുകൂടി ഉറപ്പു നൽകുന്നു. പതിവ് മെയിന്റനൻസ്, എക്സ്റ്റൻഡഡ് വാറന്റി, റോഡ്‌സൈഡ് അസിസ്റ്റൻസ്, അഞ്ചു വർഷം വരെ ഓൺ-റോഡ് ഫൈനാൻസിംഗ് എന്നിവയും പാക്കേജിൽ ഉൾപ്പെടും. ഉപഭോക്താക്കൾക്ക് ടെസ്റ്റ് ഡ്രൈവിലൂടെ സിട്രോൻ സി5 എയർക്രോസ് എസ്.യു.വിയുടെ സമാനതകളില്ലാത്ത സുഖം അനുഭവിച്ചറിയാൻ കൊച്ചിയിലെ ലാ മെയ്‌സൻ സിട്രോൺ ഫിജിറ്റൽ ഷോറൂം സന്ദർശിക്കാം. ംംം.രശേൃീലി.ശി സൈറ്റിലും ബുക്ക് ചെയ്യാം. കൊച്ചിയിലെ എക്‌സ്-ഷോറൂം അവതരണ വില: ഫീൽ (മോണോ-ടോൺ) 29,90,000  രൂപ, ഫീൽ (ബൈ-ടോൺ) 30,40,000  രൂപ, ഷൈൻ (മോണോ-ടോൺ/ബൈ-ടോൺ) 31,90,000 രൂപ.
 

Latest News