Sorry, you need to enable JavaScript to visit this website.

ഫെഡറൽ ബാങ്കുമായി സഹകരിച്ച് ഫൈ നിയോബാങ്ക് സേവനം 

ഫെഡറൽ ബാങ്കുമായി ചേർന്ന് ഫൈ ഇൻസ്റ്റന്റ് സേവിംഗ്‌സ് അക്കൗണ്ട് ഉൾപ്പടെയുള്ള നിയോബാങ്ക് സേവനം അവതരിപ്പിച്ചു. മൂന്ന് മിനിറ്റകം ഡെബിറ്റ് കാർഡ് ഉൾപ്പെടുന്ന സേവിംഗ്‌സ് അക്കൗണ്ട് തുറക്കാനുള്ള സംവിധാനമാണ് മാസവരുമാനക്കാരായ യുവാക്കൾക്കായി ഫെഡറൽ ബാങ്കിന്റെ സഹായത്തോടെ ഫൈ ഒരുക്കിയിട്ടുള്ളത്. ശമ്പളക്കാരായ യുവാക്കൾക്ക് പണം ബുദ്ധിപൂർവം കൈകാര്യം ചെയ്യാനും ചെലവഴിക്കാനും നിക്ഷേപിക്കാനും സഹായം നൽകുന്ന ഫിൻടെക്ക് സംരഭമാണ് ബംഗളൂരു ആസ്ഥാനമായ ഫൈ. യുവ പ്രൊഫഷനലുകളെയാണ് ഫൈ ആപ്പ് പ്രധാനമായും ലക്ഷ്യമിടുന്നത്. 
മുൻ ഗൂഗ്ൾ ജീവനക്കാരും ജിപേ വികസിപ്പിക്കുന്നതിൽ പങ്കാളികളുമായ സുജിത് നാരായണൻ, സുമിത് ഗ്വലാനി എന്നിവർ ചേർന്ന് 2019 ലാണ് ഫൈ ആരംഭിച്ചത്. ബാങ്കുകളുമായി പങ്കാളിത്തമുള്ള സുരക്ഷിതമായ ഡിജിറ്റൽ ബാങ്കിംഗ് പ്ലാറ്റ്‌ഫോമാണ് ഫൈ ആപ്പ്. പുതിയ കാല സേവിംഗ്‌സ് അക്കൗണ്ട്, മണി മാനേജ്‌മെന്റ് ഫീച്ചറുകൾ എന്നിവ വഴി ഉപഭോക്താക്കളെ പണം കാര്യക്ഷമമായി ഉപയോഗിക്കാനും സമ്പാദിക്കാനും ഫൈ സഹായിക്കുന്നു. ഡിജിറ്റൽ പേമെന്റ്‌സിനു പുറമെ ഇൻഷുറൻസ്, വായ്പകൾ, നിക്ഷേപ അവസരങ്ങൾ എന്നീ സേവനങ്ങളും ലഭ്യമാണ്. 


യുവജനങ്ങൾ പണം വിനിമയ നടത്തുകയും കൈകാര്യം ചെയ്യുകയും ചെയ്യുന്ന രീതികൾ പുതിയൊരു അനുഭവമാക്കി മാറ്റുന്ന സംവിധാനം അവതരിപ്പിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും അവരുടെ ധനവിനിമയ അഭിലാഷങ്ങൾക്കൊപ്പം ചേരുകയും ഇടപാടുകൾ ലളിതമാക്കുകയും ചെയ്യാനാണ് ഫൈ ലക്ഷ്യമിടുന്നതെന്നും ഫൈ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും സഹസ്ഥാപകനുമായ സുജിത് നാരായണൻ പറഞ്ഞു. ഈ അതിനൂതനമായ നിയോബാങ്കിന്റെ ഏക ബാങ്കിംഗ് പങ്കാളി ആയതിൽ സന്തോഷമുണ്ടെന്ന് ഫെഡറൽ ബാങ്ക് എക്‌സിക്യൂട്ടീവ് ഡറക്ടറും ചീഫ് ഓപറേറ്റിംഗ് ഓഫീസറും ബിസിനസ് ഹെഡുമായ (റീട്ടെയ്ൽ) ശാലിനി വാര്യർ പറഞ്ഞു. 

Latest News