Sorry, you need to enable JavaScript to visit this website.

പ്രകൃതി സൗഹൃദ ഉൽപന്നങ്ങളുമായി ലെവിസ്

പ്രകൃതിക്കും പരിസ്ഥിതിക്കും കൂടുതൽ ഊന്നൽ നൽകി, വസ്ത്ര നിർമാണത്തിലും ഉപഭോഗത്തിലും സമഗ്രമായ മാറ്റങ്ങൾക്ക് മുൻനിര വസ്ത്ര നിർമാതാക്കളായ ലെവിസ് തുടക്കം കുറിച്ചു. കോട്ടണൈസ്ഡ് ഹെംപ്, ഓർഗാനിക് കോട്ടൺ എന്നീ മെറ്റീരിയലുകളും സാങ്കേതിക വിദ്യയും കൂടുതൽ പ്രയോജനപ്പെടുത്തുകയാണ് പദ്ധതി. ജലത്തിന്റെ ഉപയോഗം കുറയ്ക്കുന്നതിനുള്ള പരിപാടികൾക്കും രൂപം നൽകിയിട്ടുണ്ട്. വാട്ടർലെസ് മാനുഫാക്ചറിംഗ് സ്‌കെയിലിംഗാണ് ഇതിനു ഉപയോഗിക്കുക. എല്ലാ വെലിസ് സ്‌ട്രോസ് കമ്പനി ഉൽപന്നങ്ങൽ 76 ശതമാനവും ലെവിയുടെ ബോട്ടുംസ്, ട്രാക്കർ ജാക്കറ്റുകളിൽ 70 ശതമാനവും, വാട്ടർലെസ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഇപ്പോൾ നിർമിക്കുന്നത്. ഇതിന്റെ ഫലമായി 4 കോടി ലിറ്ററിലധികം വെള്ളം ലാഭിക്കാൻ കഴിഞ്ഞു. വാട്ടർ റീസൈക്കിളിംഗ് പ്രക്രിയയിലൂടെ 10 കോടി ലിറ്റർ വെള്ളം പുനരുപയോഗിക്കാനും സാധിച്ചു. മികച്ചത് വാങ്ങുക, കൂടുതൽ കാലം ധരിക്കുക എന്നതാണ് ലെവിസിന്റെ വസന്തകാല കാമ്പയിൻ തീം. വസ്ത്ര സങ്കൽപങ്ങൾക്ക് പുതിയ മാനമാണ് ലെവിസ് നൽകുന്നതെന്ന് ബ്രാൻഡ് പ്രസിഡന്റ് ജെന്നിഫർ സെയ് പറഞ്ഞു.


 

Latest News