Sorry, you need to enable JavaScript to visit this website.

വി-ഗാർഡ് അരിസോർ എ.സി സ്റ്റെബിലൈസർ വിപണിയിൽ

രൂപകൽപനയിലും സാങ്കേതികവിദ്യയിലും വേറിട്ട പുതുമകളുമായി എ.സി സ്റ്റെബിലൈസർ വി-ഗാർഡ് അവതരിപ്പിച്ചു. 1.5 ടൺ ശേഷിയുള്ള ഇൻവെർട്ടർ എ.സികൾക്കു വേണ്ടിയുള്ള അരിസോർ 4150 സ്റ്റെബിലൈസർ ആണ് വിപണിയിലെ പുതിയ താരം. കാഴ്ചയിൽ എ.സിയുടേതിന് സമാന രൂപമുള്ള അരിസോറിൽ ഇന്റലിജന്റ് ടൈം ഡിലേ സിസ്റ്റം (ഐ.ടി.ഡി.എസ്) ഉൾപ്പെടെ ഒട്ടേറെ പുതുമകളുണ്ട്. വൈദ്യുതി ബന്ധം നഷ്ടമാകുമ്പോൾ കംപ്രസറിനെ ശരിയായി ബാലൻസ് ചെയ്ത് സുരക്ഷാ കവചമൊരുക്കുന്ന സംവിധാനമാണിത്. വോൾട്ടേജ് വ്യതിയാനം ഉള്ള സമയങ്ങളിൽ വൈദ്യുതി വിതരണം ക്രമീകരിച്ച് എ.സിയുടെ പ്രവർത്തനം സുഗമമാക്കാൻ സഹായിക്കുന്ന സ്മാർട്ട് ഔട്ട്പുട്ട് വോൾട്ടേജ് കറക്ഷൻ ടെക്നോളജിയും, വോൾട്ടേജ് വ്യതിയാനങ്ങളെ അതിവേഗം തിരിച്ചറിഞ്ഞ് പരിഹരിക്കുന്ന മൈക്രോകൺട്രോളർ ഓപറേറ്റിംഗ് സിസ്റ്റവും അരിസോറിനെ വേറിട്ടു നിർത്തുന്ന ഘടകങ്ങളാണ്. 


 

Latest News