Sorry, you need to enable JavaScript to visit this website.

ആംബുലന്‍സില്ല; അച്ഛന്റെ മൃതദേഹം കാറിന് മുകളില്‍ കെട്ടി ശ്മശാനത്തിലെത്തിച്ച് മകന്‍

ആഗ്ര-കോവിഡ് ബാധിച്ച് ഉത്തരേന്ത്യയില്‍ നൂറുകണക്കിനാളുകളാണ് മരിച്ചു വീഴുന്നത്. മൃതദേഹങ്ങള്‍ കൊണ്ട് പോകാനോ സംസ്‌കരിക്കാനോ സൗകര്യം ലഭ്യമാകാത്ത അവസ്ഥയുണ്ട്. മരിച്ച പിതാവിന്റെ മൃതദേഹം കൊണ്ടുപോകാന്‍ ആംബുലന്‍സ് ലഭിക്കാത്തതിനെ തുടര്‍ന്ന് കാറില്‍ കെട്ടി കൊണ്ടുപോകുന്ന മകന്റെ ചിത്രം പുറത്തുവന്നു. സോഷ്യല്‍മീഡിയയില്‍ എല്ലാവരേയും ദുഃഖത്തിലാക്കിയ കാഴ്ച്ചകളില്‍ ഒന്നായിരുന്നു ഇത്. ആഗ്രയിലാണ് സംഭവം നടന്നത്.  സംസ്‌കാരത്തിനായി പിതാവിന്റെ മൃതദേഹം ശ്മശാനത്തിലേക്ക് കൊണ്ടുപോകാന്‍ ഏറെ നേരം കാത്തിരുന്നിട്ടും ലഭിക്കാതായതോടെയാണ് മകന്‍ സ്വന്തം കാറില്‍ പിതാവിന്റെ അന്ത്യയാത്ര നടത്തിയത്. കോവിഡ് രൂക്ഷമായി തുടരുന്ന ആഗ്രയില്‍ ഉറ്റവരുടെ മൃതദേഹം കൊണ്ടുപോകാന്‍ ആംബുലന്‍സിനായി ആറ് മണിക്കൂറോളമാണ് ആളുകള്‍ കാത്തിരിക്കുന്നത്.
സംസ്ഥാനത്തെ ആരോഗ്യ മേഖന നേരിടുന്ന പ്രതിസന്ധിയുടെ ഏറ്റവും പുതിയ ഉദാഹരണം മാത്രമാണിത്. ദിവസേന 600 ല്‍ അധികം പേരാണ് ആഗ്രയില്‍ കോവിഡ് മൂലം മരിക്കുന്നത്. രോഗികള്‍ കൂടിയതോടെ ആഗ്രയിലെ സ്വകാര്യ ആശുപത്രികള്‍ അഡ്മിറ്റ് ചെയ്യുന്നത് നിര്‍ത്തിയിരിക്കുകയാണ്. മയിന്‍പുരി, ഫിറോസാബാദ്, മഥുര തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ഗുരുതരാവസ്ഥയിലുള്ള രോഗികളെ അയക്കുന്നത് ആഗ്രയിലേക്കാണ്.

Latest News