ലെബനോനിൽ നിന്ന് സൗദിയിലേക്ക് കടത്തിയത്  60 കോടി ലഹരി ഗുളികകൾ

റിയാദ് - കഴിഞ്ഞ ആറു വർഷത്തിനിടെ ലെബനോനിൽ നിന്ന് കടത്തിയ 60 കോടിയിലേറെ ലഹരി ഗുളികകൾ സൗദി സുരക്ഷാ വകുപ്പുകൾ പിടികൂടിയതായി ലെബനോനിലെ സൗദി അംബാസഡർ വലീദ് ബുഖാരി പറഞ്ഞു. ഇക്കാലയളവിൽ ലെബനോനിൽ നിന്ന് കടത്തിയ നൂറു കണക്കിന് കിലോ ഹഷീഷും സൗദി സുരക്ഷാ വകുപ്പുകൾ പിടികൂടിയിട്ടുണ്ട്. സൗദി അറേബ്യയെ മാത്രമല്ല, മുഴുവൻ അറബ് രാജ്യങ്ങളെയും മയക്കുമരുന്നിൽ മുക്കാൻ മാത്രം പര്യാപ്തമായത്ര മയക്കുമരുന്നുകളാണ് ലെബനോനിൽ നിന്ന് സൗദിയിലേക്ക് കടത്താൻ ശ്രമിക്കുന്നതെന്നും വലീദ് ബുഖാരി പറഞ്ഞു. 


 

Latest News