Sorry, you need to enable JavaScript to visit this website.

ഇന്തോനേഷ്യന്‍ അന്തര്‍ വാഹിനി തകര്‍ന്നു, 53 ജീവനക്കാരും മരിച്ചു

ജക്കാര്‍ത്ത- ബാലി തീരത്ത് കാണാതായ അന്തര്‍വാഹിനി തകര്‍ന്നതായി കണ്ടെത്തി. 53 ജീവനക്കാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു.
ജീവനക്കാര്‍ ഉപയോഗിച്ചിരുന്ന ലൈഫ് ജാക്കറ്റ് അടക്കമുള്ള സാധനങ്ങള്‍രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തി. 44 വര്‍ഷം പഴക്കമുള്ള കെ.ആര്‍.ഐ നംഗാല-402 എന്ന അന്തര്‍വാഹിനിക്ക് അഭ്യാസപ്രകടനത്തിനിടെ കരയുമായുള്ള ബന്ധം നഷ്ടമാവുകയായിരുന്നു.
കപ്പല്‍ പൂര്‍ണമായും മുങ്ങിത്താഴ്ന്നതായും എല്ലാ ജീവനക്കാരും മരിച്ചതായും കരുതുന്നു- സൈനിക മേധാവി പറഞ്ഞു. ഇന്തോനേഷ്യക്ക് സ്വന്തമായുള്ള അഞ്ച് അന്തര്‍വാഹിനികളില്‍ ഒന്നാണ് തകര്‍ന്നത്.

 

Latest News