Sorry, you need to enable JavaScript to visit this website.

ലോകത്തിന്റെ കാരുണ്യഹസ്തം ഇന്ത്യയിലേക്ക്

ന്യൂദല്‍ഹി- കോവിഡ് തരിപ്പണമാക്കിയ ഇന്ത്യക്ക് കാരുണ്യഹസ്തം നീട്ടി ലോകരാജ്യങ്ങള്‍. ഓക്‌സിജന്‍ ക്ഷാമവും മരുന്നുകളുടെ അഭാവവും ഇന്ത്യയില്‍ കോവിഡ് രോഗികളുടെ നില പരിതാപകരമാക്കിയ സാഹചര്യത്തിലാണ് ലോകത്തിന്റെ കണ്ണുകള്‍ ഇന്ത്യയിലേക്ക്‌നീങ്ങിയത്.
മരുന്നുകളും കോവിഡ് പരിശോധനകിറ്റുകളും വെന്റിലേറ്ററുകളും പി.പി.ഇയും ഇന്ത്യയിലേക്ക് ഉടന്‍ അയക്കുമെന്ന് അമേരിക്ക പറഞ്ഞു.
സഹായത്തിനുള്ള ഇന്ത്യയുടെ അഭ്യര്‍ഥന അടിയന്തരമായി പരിഗണിക്കുമെന്ന് യൂറോപ്യന്‍ കമ്മീഷന്‍ മേധാവി ഉര്‍സുല വോന്‍ദെര്‍ ലെയെന്‍ പറഞ്ഞു. ഫ്രാന്‍സ്, ബ്രിട്ടന്‍, ജര്‍മനി എന്നീ രാജ്യങ്ങളും അടിയന്തര സഹായം എത്തിക്കാനുള്ള നീക്കത്തിലാണ്. ഇന്ത്യക്ക് വേഗം സുഖം പ്രാപിക്കട്ടെ എന്നാശംസിച്ച പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ മെഡിക്കല്‍ ഉപകരണങ്ങളും മറ്റും ഇന്ത്യക്ക് വാഗ്്ദാനം ചെയ്തു.
സൗദി അറേബ്യ ഇന്ത്യയിലേക്ക് കഴിഞ്ഞ ദിവസം ഓക്‌സിജന്‍ ടാങ്കറുകള്‍ അയച്ചിരുന്നു.

 

Latest News