കൊച്ചി- പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ പ്രണയം നടിച്ച് പീഡിപ്പിച്ച 21 കാരന്‍ പിടിയിലായി. പള്ളുരുത്തി സ്വദേശി ആകാശ് ആണ് പോക്‌സോ വകുപ്പനുസരിച്ച് കളമശേരി പോലീസിന്റെ പിടിയിലായത്. ഞായറാഴ്ച വെളുപ്പിന് പെണ്‍കുട്ടിയെ കാണാനില്ലെന്ന് വീട്ടുകാര്‍ കളമശേരി പോലീസില്‍ പരാതിപ്പെടുകയായിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
പതിനഞ്ചുകാരിയായ പെണ്‍കുട്ടിയുടെ സഹപാഠിയുടെ സഹോദരനാണ് ആകാശ്. ഇയാള്‍ കഴിഞ്ഞ 11 മാസമായി പല സ്ഥലങ്ങളില്‍ വെച്ച് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്ന് കളമശേരി പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.