പോലീസിനെതിരെ ഫെയ്‌സ്ബുക്കിൽ പോസ്റ്റിട്ടയാളെ അറസ്റ്റ് ചെയ്തു, ലൈക്ക് ചെയ്തവർക്കെതിരെയും നടപടി

കോഴിക്കോട്- പോലീസിനെതിരെ ഫെയ്‌സ്ബുക്കിൽ പോസ്റ്റിട്ടയാളെ അറസ്റ്റ് ചെയ്തു. പയിമ്പ്ര ഗോവിന്ദപുരിയിൽ വള്ളൂളി പ്രജിലേഷി(34)നെയാണ് അറസ്റ്റ് ചെയ്തത്. പോലീസിനെ അക്രമിക്കാൻ ആഹ്വാനം ചെയ്തുവെന്ന് ആരോപിച്ചാണ് അറസ്റ്റ് ചെയ്തത്. 
പോലീസിനെ ഒന്നും ചെയ്യരുത്, അവന്റെ മക്കൾ പുറത്തിറങ്ങും, വണ്ടി കയറ്റി കൊല്ലണം, അവനൊക്കെ പിടിച്ചുപറിക്കുന്നത് മക്കളുടെ സുഖത്തിനാണ്. അതുകൊണ്ട് ആ സുഖം ഇല്ലാതാക്കുക എന്നായിരുന്നു ഇയാളുടെ പോസ്റ്റ്. തെറ്റുപറ്റിയെന്നും മാപ്പു പറഞ്ഞെന്നും യുവാവ് പറഞ്ഞു. ഇയാൾ സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. പോസ്റ്റ് ലൈക്ക് ചെയ്ത ഏഴുപേർക്കെതിരെയും കേസെടുക്കും. ഇയാളെ റിമാന്റ് ചെയ്തു.
 

Latest News