എറണാകുളത്ത് നിയന്ത്രണം കടുപ്പിച്ചു തിയേറ്ററുകള്‍ അടച്ചിടും, കടകള്‍ വൈകിട്ട് 5 വരെ

കൊച്ചി- എറണാകുളം ജില്ലയില്‍ തിങ്കളാഴ്ച മുതല്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് കലക്ടര്‍ എസ്. സുഹാസ് അറിയിച്ചു. കടകളും വാണിജ്യസ്ഥാപനങ്ങളും രാവിലെ ഏഴു മുതല്‍ വൈകിട്ട് അഞ്ചു മണി വരെ മാത്രം പ്രവര്‍ത്തിക്കാവൂ. ഹോട്ടലുകളും റസ്റ്ററന്റുകളും രാവിലെ 7 മുതല്‍ രാത്രി 9 വരെ പാഴ്‌സല്‍, ടേക്ക് എവേ സൗകര്യങ്ങള്‍ മാത്രമായി പരിമിതപ്പെടുത്തണം.
കുടുംബയോഗങ്ങള്‍ തുടങ്ങിയ ഒരു തരത്തിലുള്ള ഒത്തുചേരലുകളും അനുവദിക്കില്ല. ക്ലബ്ബുകള്‍, ജിംനേഷ്യങ്ങള്‍, അമ്യൂസ്‌മെന്റ് പാര്‍ക്കുകള്‍ എന്നിവയ്ക്ക് വിലക്ക്. വിവാഹങ്ങള്‍, മരണാനന്തരചടങ്ങുകള്‍ തുടങ്ങിയവ  കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണം.വിവാഹത്തിന് 30 പേര്‍ക്കും മരണാനന്തര ചടങ്ങില്‍  20 പേര്‍ക്കും അനുമതിയുള്ളു.
സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ എറണാകുളത്തായിരുന്നു.
ജില്ലയില്‍ ഒരാഴ്ചത്തേക്ക് സിനിമയുടെ ചിത്രീകരണമോ തിയറ്ററുകളുടെ പ്രവര്‍ത്തനമോ പാടില്ലെന്ന് എറണാകുളം ജില്ല ദുരന്തനിവാരണ അതോറിറ്റി ഉത്തരവ് പുറപ്പെടുവിച്ചു.
മെയ് രണ്ട് വരെയാണ് സിനിമയുടെ ചിത്രീകരണം താല്‍ക്കാലിക നിര്‍ത്തിവെച്ചിരിക്കുന്നത്. തിയറ്റുകളുടെ പ്രവര്‍ത്തനവുമാണ് ഒരാഴ്ചത്തേക്ക് നിര്‍ത്തവെച്ചിരിക്കുന്നത്. തിയറ്റര്‍ ഉടമകളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

Latest News