രാജ്യാന്തര സര്‍വീസ് നിലക്കുന്നുവെന്ന പ്രചാരണം തള്ളി സിയാല്‍

നെടുമ്പാശേരി-കൊച്ചി രാജ്യാന്തര  വിമാനത്താവളത്തിലേക്ക് വിദേശ വിമാന സര്‍വീസുകള്‍ നിലക്കുന്നുവെന്ന തരത്തില്‍ നടക്കുന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് കൊച്ചി ഇന്റര്‍നാഷണര്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ്(സിയാല്‍) അധികൃതര്‍. ഇത് തെറ്റിദ്ധാരണാജനകമാണ്. സിയാലുമായി ബന്ധപ്പെട്ട് ഇത്തരത്തില്‍ ഒന്നും സംഭവിച്ചിട്ടില്ല. ഇന്ത്യയില്‍നിന്ന് നേരിട്ടുള്ള യാത്രക്കാര്‍ക്ക് നിലവില്‍ കാനഡ, യു.കെ, സിംഗപ്പൂര്‍, യു.എ.ഇ തുടങ്ങിയ രാജ്യങ്ങള്‍ വിലക്കിയിട്ടുണ്ട്. അത് ഒരാഴ്ചയായി നിലവിലുള്ളതാണ്. അതേസമയം, ചില രാജ്യങ്ങള്‍ വഴി ഈ രാജ്യങ്ങളിലേക്ക് ട്രാന്‍സിറ്റായി പോകാവുന്നതാണ്. യു.എ.ഇയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഇന്ത്യയിലേക്ക് വരുന്നതില്‍ പ്രശ്‌നമില്ല. സിയാല്‍, ഉള്‍പ്പെടെ ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളിലും ഇത്തരം അറൈവല്‍ സര്‍വീസുകള്‍ നടത്തുന്നുണ്ട്. തിരികെ വിമാനങ്ങള്‍ ആളില്ലാതെ പോകും. അതേസമയം, എംബസിയുടെ പ്രത്യേക അനുവാദത്തോടെ ഡിപ്പാര്‍ച്ചര്‍ യാത്രക്കാര്‍ക്ക് പോകാവുന്നതാണ്. (ഖത്തര്‍, ബഹ്‌റൈന്‍, കുവൈറ്റ്, മാലി തുടങ്ങിയ രാജ്യങ്ങളിലെ വിമാനങ്ങള്‍  ഇരുഭാഗത്തേയ്ക്കുള്ള യാത്രക്കാരെ കൊണ്ടുപോകുന്നുണ്ട്). മെയ് ഒന്നുവരെയാണ് നിലവില്‍ ഈ നിയന്ത്രണം ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്കുള്ളത്. ഈ നിയമങ്ങള്‍ ഇന്ത്യ ഒട്ടാകെയുള്ള വിമാനത്താവളങ്ങള്‍ക്ക് ബാധകമാണെന്നും സിയാല്‍ അധികൃതര്‍ വ്യക്തമാക്കി.


സൗദിയിലേക്ക് വരുന്നവര്‍ക്ക് തിരിച്ചടിയാകും; മാലദ്വീപിലെ ഹോട്ടലുകളില്‍ ഇന്ത്യക്കാര്‍ക്ക് വിലക്ക്

 

Latest News