തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച രണ്ട് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം- തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് രണ്ട് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. തിരുവനന്തപുരത്തെ മലയിന്‍കീഴ്, നെയ്യാറ്റിന്‍കര പോലീസ് സ്റ്റേഷനുകളിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് രണ്ട് പോലീസ് ഉദ്യോഗസ്ഥരെയും സസ്‌പെന്‍ഡ് ചെയ്തത്.
മലയിന്‍കീഴ് പോലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ ഹരീഷ്, നെയ്യാറ്റിന്‍കര പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ അജിത്ത് വിക്രം എന്നിവരെയാണ് തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി സസ്‌പെന്‍ഡ് ചെയ്തത്.
സമൂഹമാധ്യമങ്ങളില്‍ കൂടി ഇടത് സ്ഥാനാര്‍ഥിക്ക് വേണ്ടി പ്രചാരണം നടത്തിയതിനെ തുടര്‍ന്നാണ് അജിത്തിനെ സസ്‌പെന്‍ഡ് ചെയ്തത്. തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് വേണ്ടി വോട്ടേഴ്‌സ് സ്ലിപ്പ് വിതരണം ചെയ്തതിനാലാണ് ഹരീഷിനെ സസ്‌പെന്‍ഡ് ചെയ്തത്.

 

Latest News