ന്യൂദല്‍ഹി- രാജ്യത്തുടനീളം എല്ലാ ജില്ലകളിലും മെഡിക്കല്‍ ഓക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ തീരുമാനമെടുത്തതായി പ്രധാനമന്ത്രി നരേന്ദ്ര മോഡി അറിയിച്ചു. പിഎം കെയേഴ്‌സ് ഫണ്ട് ഉപയോഗിച്ചായിരിക്കും ഇതെന്നും ഇവ എത്രയും വേഗം പ്രവര്‍ത്തിപ്പിച്ചു തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ തലങ്ങളില്‍ ആശുപത്രികള്‍ക്ക് തടസ്സമില്ലാതെ ഓക്‌സിജന്‍ വിതരണം ഉറപ്പാക്കാനാണിത്. ജില്ലാ ആസ്ഥാനങ്ങളിലെ തിരഞ്ഞെടുത്ത സര്‍ക്കാര്‍ ആശുപത്രികളിലായിരിക്കും ഇവ സ്ഥാപിക്കുക.
മാസങ്ങള്‍ക്ക് മുമ്പ് 162 അധിക മെഡിക്കല്‍ ഓക്‌സിജന്‍ പ്ലാന്റുകള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ സ്ഥാപിക്കാനായി മാസങ്ങള്‍ക്കു മുമ്പ് പിഎം കെയേഴ്‌സ് ഫണ്ടില്‍ നിന്ന് 162 കോടി അനുവദിച്ചിരുന്നു. എന്നാല്‍ കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുകയും കടുത്ത ഓക്‌സിജന്‍ ക്ഷാമം നേരിടുകയും ചെയ്യുന്ന ഈ വേളയില്‍ ഇതിന്റെ പുരോഗതി സംബന്ധിച്ച് സര്‍ക്കാര്‍ വ്യക്തത നല്‍കുന്നില്ല.
Oxygen plants in every district to ensure adequate oxygen availability...
— Narendra Modi (@narendramodi) April 25, 2021
An important decision that will boost oxygen availability to hospitals and help people across the nation. https://t.co/GnbtjyZzWT






