തിരുവനന്തപുരത്ത് പോലീസുകാരന്‍റെ മരണം അഞ്ച് ദിവസമായിട്ടും ആരും അറിഞ്ഞില്ല

തിരുവനന്തപുരം- കാഞ്ഞിരംകുളം പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ ഷിബുവിനെ(50) മരിച്ച നിലയില്‍ കണ്ടെത്തി. നെയ്യാറ്റിൻകര തിരുപുറത്തെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. അഞ്ച് ദിവസം മുമ്പാണ് മരിച്ചതെന്ന് കരുതുന്നു.

വീട്ടിൽ നിന്ന് ദുർഗന്ധം വന്നതിനെത്തുടർന്ന് അയൽവാസികൾ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. പത്ത് വർഷമായി  ഭാര്യയുമായി പിണങ്ങി കഴിയുന്ന ഇയാള്‍ വീട്ടിൽ തനിച്ചാണ് താമസിച്ചിരുന്നത്. ഷിബുവിന് ഹൃദയസംബന്ധമായ അസുഖങ്ങളുണ്ടായിരുന്നു.

കുറച്ച് ദിവസമായി മെഡിക്കൽ ലീവിലായിരുന്നു ഷിബു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നതിന് ശേഷം മാത്രമേ മരണകാരണത്തെക്കുറിച്ച് വ്യക്തത വരികയുള്ളു.


ഡോക്ടറില്‍നിന്ന് ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നടി

കോവിഡ്: കേന്ദ്രത്തെ വിമര്‍ശിക്കുന്ന ട്വീറ്റുകള്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടു

 

Latest News