ന്യൂദല്‍ഹി- കോവിഡ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തില്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ നിര്‍ബന്ധമായും ലോക്ഡൗണ്‍ നടപ്പിലാക്കണമെന്ന് ദല്‍ഹി ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) ഡയറക്ടർ ഡോ. രണ്‍ദീപ് ഗുലേറിയ. കൂടുതല്‍ മാരകമായ വൈറസ് വകഭേദം സൃഷ്ടിക്കുന്ന അപകടവും രൂക്ഷമായ വ്യാപനവും മുന്‍കൂട്ടിക്കാണുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും അതിന് രാജ്യത്തെ ആരോഗ്യപരിരക്ഷാ സംവിധാനം വലിയ വില നല്‍കേണ്ടി വന്നുവെന്നും ഡോ. ഗുലേറിയ പറഞ്ഞു.
അടിയന്തിരമായി കോവിഡ് വ്യാപന ശൃംഖല തകര്‍ക്കുകയും കുതിച്ചുയരുന്ന കേസുകളെ പിടിച്ചുനിര്‍ത്തുകയുമാണ്. ഇത്രയധികം ആക്ടീവ് കേസുകള്‍ താങ്ങാന്‍ നമുക്കാകില്ല. ആശുപത്രി കിടക്കകളും വേണ്ടത്ര ഓക്‌സിജന്‍ വിതരണവും ഉറപ്പാക്കി ആരോഗ്യസംവിധാനങ്ങള്‍ ഉടനടി മെച്ചപ്പെടുത്തുക, പുതിയ കേസുകളുടെ എണ്ണം കുറയ്ക്കുക എന്നീ രണ്ടു കാര്യങ്ങള്‍ക്കായിരിക്കണം ഇപ്പോള്‍ മുന്‍ഗണന നല്‍കേണ്ടതെന്നും അദ്ദേഹം എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.






