ഗര്‍ഭിണികള്‍ക്കും വാക്‌സിനെടുക്കാം, ഗര്‍ഭധാരണം നീട്ടേണ്ടതില്ല

റിയാദ്- ഗര്‍ഭിണികള്‍ക്ക് കോവിഡ് പ്രതിരോധ മരുന്ന് കുത്തിവെക്കുന്നതിന് തടസ്സമില്ലെന്ന് സൗദി ആരോഗ്യ മന്ത്രാലയം. ഇക്കാര്യത്തില്‍ മന്ത്രാലയത്തിന് ലഭിച്ച അന്വേഷണത്തിന് മറുപടിയായാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഗര്‍ഭിണികള്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്ന് നിലവില്‍ പഠന റിപ്പോര്‍ട്ടുകളൊന്നുമില്ല. അതുപോലെ വാക്‌സിനേഷന് വേണ്ടി ഗര്‍ഭധാരണം നീട്ടിവെക്കേണ്ടതുമില്ല. ആദ്യ ഡോസ് എടുത്ത് രണ്ടാം തവണക്ക് മുന്‍പായി ഗര്‍ഭ ധാരണം സംഭവിച്ചാലും വാക്‌സിന്‍ എടുക്കാന്‍ മടിക്കേണ്ടതില്ല എന്നും മന്ത്രാലയം അറിയിച്ചു.

 

Latest News