Sorry, you need to enable JavaScript to visit this website.

അടുത്ത മാസം ഇന്ത്യയില്‍  പ്രതിദിന കോവിഡ്  മരണം 5,000 കടക്കുമെന്ന് റിപ്പോര്‍ട്ട്

ന്യൂദല്‍ഹി-  അടുത്ത മൂന്നാഴ്ച ഇന്ത്യയില്‍ പ്രതിദിന കോവിഡ് കേസുകള്‍ കുതിച്ചുയരുമെന്നും മെയ് പകുതിയോടെ അത് പീക്ക് ലെവലില്‍ എത്തുമെന്നും പഠന റിപ്പോര്‍ട്ട്. പ്രതിദിന കോവിഡ് മരണം 5,000 കടക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇപ്പോഴുള്ളതിന്റെ ഇരട്ടി. കൊറോണ വൈറസ് ബാധ മൂലമുണ്ടാകുന്ന മരണങ്ങളുടെ എണ്ണം മേയ് പകുതിയോടെ 5,600 ആയി ഉയരുമെന്ന് വാഷിംഗ്ടണ്‍ സര്‍വകലാശാലയിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഹെല്‍ത്ത് മെട്രിക്‌സ് ആന്‍ഡ് ഇവാലുവേഷന്‍ (ഐഎച്ച്എംഇ) ആണ് പഠനം നടത്തിയത്. പ്രതിദിന കേസുകളുടെ എണ്ണം എട്ട് -പത്ത് ലക്ഷമായി ഉയരുമെന്നും പഠനത്തില്‍ പ്രവചനമുണ്ട്. ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെ മാത്രം രാജ്യത്ത് മൂന്ന് ലക്ഷത്തോളം പേര്‍ക്ക് കോവിഡ് മൂലം ജീവന്‍ നഷ്ടപ്പെട്ടേക്കുമെന്നാണ് 'കൊവിഡ് 19 പ്രൊജക്ഷന്‍സ്' എന്ന പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്. രാജ്യത്ത് വരുന്ന ആഴ്ചകളില്‍ സ്ഥിതി കൂടുതല്‍ വഷളാകുമെന്നും വിദഗ്ദ്ധര്‍ പറയുന്നു. മെയ് 10 ന് കോവിഡ് മൂലമുള്ള പ്രതിദിന മരണങ്ങളുടെ എണ്ണം 5,600 ആയി ഉയരുമെന്നാണ് പ്രവചനം. ഏപ്രില്‍ 12 നും ഓഗസ്റ്റ് ഒന്നിനും ഇടയില്‍ 3,29,000 മരണങ്ങള്‍ ഉണ്ടായേക്കും. ജൂലൈ അവസാനത്തോടെ ആകെ മരണസംഖ്യ 6,65,000 ആയി ഉയരാന്‍ സാദ്ധ്യതയുണ്ടെന്നുമാണ്  ് പഠനത്തില്‍  പറയുന്നത്. 2020 സെപ്തംബര്‍ 2021 ഫെബ്രുവരി കാലയളവില്‍ പ്രതിദിന കേസുകളുടെയും മരണങ്ങളുടെയും എണ്ണത്തില്‍ കുറവുണ്ടായിരുന്നുവെന്നും വാഷിംഗ്ടണ്‍ സര്‍വകലാശാല നടത്തിയ പഠനം പറയുന്നു. എന്നാല്‍ ഏപ്രില്‍ മാസത്തില്‍ കോവിഡ് കേസുകളുടെ എണ്ണം കുത്തനെ ഉയര്‍ന്നു. പ്രതിദിന കേസുകളുടെ എണ്ണം സെപ്തംബറിന്റെ ഇരട്ടിയായി.


 

Latest News