മുഖ്യമന്ത്രി ഇങ്ങിനെ തരംതാഴരുത്, വ്യാജ പ്രചാരണം നടത്തുന്നു-ചെന്നിത്തല

തിരുവനന്തപുരം- മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജനങ്ങൾ സംഭാവന നൽകരുതെന്ന് പറഞ്ഞിട്ടില്ലെന്നും താൻ പറഞ്ഞുവെന്ന മുഖ്യമന്ത്രിയുടെ വാദം കള്ളമാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തന്റെ പേരിൽ ഇല്ലാത്ത കാര്യം പറഞ്ഞ് പരിഹസിക്കുന്നത് മുഖ്യമന്ത്രിയെ പോലെ ഉന്നത പദവിയിൽ ഇരിക്കുന്ന ഒരാൾക്ക് യോജിക്കുന്ന നടപടിയല്ലെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി ഇങ്ങനെ തരംതാഴരുതെന്നും ചെന്നിത്തല പറഞ്ഞു. കോവിഡ് വ്യാപനത്തിന്റെ ഒന്നാം ഘട്ടത്തിൽ അതിനെ നേരിടാനുള്ള  സർക്കാരിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും പ്രതിപക്ഷം പൂർണ്ണ പിന്തുണ നൽകിയിരുന്നു. പ്രതിപക്ഷനേതാവിന്റെ ഓഫീസിൽ കൺട്രോൾ റൂം തുറന്നും, ആവശ്യക്കാർക്ക് സഹായമെത്തിച്ചും യു.ഡി.എഫ്. പ്രവർത്തകരെ രംഗത്തിറക്കിയും പ്രതിപക്ഷം കോവിഡിനെതിരായ പോരാട്ടത്തിൽ പങ്കാളികളായി.
രണ്ടാം തരംഗത്തിന്റെ ഈ നിർണ്ണായകഘട്ടത്തിലും സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും പ്രതിപക്ഷം പ്രഖ്യാപിക്കുകയാണ്. കെ.പി.സി.സി. ഓഫീസിൽ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തിൽ കൺട്രോൾ റൂം തുറന്ന് പ്രവർത്തിച്ചു വരുന്നുണ്ട്.
 എല്ലാ അഭിപ്രായഭിന്നതകളും മാറ്റിവച്ച് കോവിഡിന്റെ ഈ ഘട്ടത്തിൽ അതിനെതിരെ ഒന്നിച്ചുള്ള പോരാട്ടത്തിന് മുന്നിട്ടിറങ്ങാൻ യു.ഡി.എഫ്. പ്രവർത്തകരെ ഞാൻ ആഹ്വാനം ചെയ്യുന്നു. സർക്കാരിന്റെ എല്ലാ നല്ല ഉദ്യമങ്ങളോടും സഹകരിക്കുകയും പിന്തുണ നൽകുകയും വേണം.
സർക്കാരും അവസരത്തിനൊത്ത് ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. വെറുതേ ബഡായി അടിക്കുന്നതിതിൽ മാത്രമായി കോവിഡ് പ്രതിരോധം ഒതുക്കിക്കളയരുത്. പ്രതിപക്ഷത്തെയും മറ്റ് രാഷ്ട്രീയ പാർട്ടികളെയും വിശ്വാസത്തിലെടുത്ത്, അവരെയും ഈ പോരാട്ടത്തിൽ പങ്കാളികളാക്കി മുന്നോട്ടുപോകണം. തിങ്കളാഴ്ച സർക്കാർ വിളിച്ച സർവ്വ കക്ഷി യോഗത്തിൽ സഹകരിക്കും.
ചെറിയ ശതമാനത്തിന് മാത്രമേ, രോഗലക്ഷണങ്ങൾ ഗുരുതരമായി ഉണ്ടാകുന്നുള്ളൂ. അങ്ങനെ ഉള്ളവർക്ക് കൃത്യമായ ചികിത്സ നൽകുക എന്നതിനായിരിക്കണം പ്രഥമ പരിഗണന. ഇതിന് ആശുപത്രികളിൽ തിരക്ക് നിയന്ത്രണ വിധേയമായിരിക്കണം, അഡ്മിഷൻ പ്രോട്ടോക്കോൾ ഉണ്ടായിരിക്കണം, ഓക്‌സിജൻ ഉൾപ്പെടെ ഉള്ള ജീവൻ രക്ഷാ സംവിധാനങ്ങൾ ഉണ്ടാകണം.
കേരളത്തിലെ എല്ലാ സർക്കാർ, സ്വകാര്യ ആശുപത്രികളിലും, ഓക്‌സിജൻ ഉൾപ്പെടെ, അവശ്യമായ ജീവൻ രക്ഷാ സംവിധാനങ്ങളുടെ ലഭ്യത ഉറപ്പ് വരുത്തുക എന്നതാണ് ആദ്യ പടി.
അനാവശ്യമായ ഭീതി പരത്താതിരുന്നാൽ,
രോഗ മൂർച്ഛ ഉള്ളവർ എപ്പോൾ എത്തിയാലും, അവർക്ക് ബെഡ്, വെന്റിലേറ്റർ സംവിധാനം, ഓക്‌സിജൻ എന്നിവ എപ്പോഴും ലഭ്യമാണെന്ന് നമുക്ക് ഉറപ്പ് വരുത്താൻ കഴിയും.
 ഐ സി യു അല്ലോട്ട്മന്റ് ജില്ലാ മെഡിക്കൽ ബോർഡിനെ ഏൽപ്പിക്കണം. ഇതിനായി ഒരു കോമൺ ഹെൽപ് ലൈൻ നമ്പർ ഉടൻ ആരംഭിക്കണം.
ഒറ്റപ്പെട്ട സംഭവങ്ങളെ പർവ്വതീകരിച്ച് ജനങ്ങളെ പരിഭ്രാന്തിയിലാക്കാതിരിക്കാൻ മാധ്യമങ്ങളും ശ്രദ്ധിക്കണം.
കേന്ദ്രം നമുക്ക് ആവശ്യമായ വാക്‌സീൻ സൗജന്യമായി നൽകണമെന്ന കാര്യത്തിൽ സംശയമില്ല. കേന്ദ്രത്തിന്റെ വാക്‌സീൻ പോളിസി ശരിയായ ഒന്നല്ല.
അതേ സമയം സംസ്ഥാന സർക്കാർ ഇത്തവണത്തെ ബഡ്ജറ്റിൽ സൗജന്യമായി വാക്‌സീൻ നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അതിനുള്ള തുക വകയിരുത്തിയിട്ടുണ്ടാകുമല്ലോ?
അതേ സമയം ജനങ്ങൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവ നൽകുന്നത് ഏത് ഘട്ടത്തിലും സ്വാഗതാർഹമാണ്. ബഡ്ജറ്റിൽ വലിയ അക്ഷരങ്ങളിലാണ് വാക്‌സീൻ സൗജന്യമായി നൽകുമെന്ന് എഴുതി വച്ചിരിക്കുന്നത്. അന്ന് വലിയ കയ്യടിയും കിട്ടി. ബഡ്ജറ്റിൽ പ്രഖ്യാപിക്കുമ്പോൾ വെറുതെ പ്രഖ്യാപിക്കുകയില്ലല്ലോ? അതിന്റെ പണവും നീക്കി വച്ചിട്ടുണ്ടാവും. ആ നിലയക്ക് സ.പി.എം പ്രഖ്യാപിച്ച വാക്‌സീൻ ചലഞ്ചിന്റെ ആവശ്യമില്ല. ഏതായാലും ഇത് വിവാദമാക്കാൻ ആഗ്രഹിക്കുന്നില്ല. വാക്‌സീന് വേണ്ടി പണം ചിലവാക്കിയാൽ മറ്റ് ആരോഗ്യപ്രവർത്തനങ്ങൾ നിർത്തി വയ്‌ക്കേണ്ടി വരുമെന്ന് തോമസ് ഐസക്ക് പറഞ്ഞതു കൊണ്ടു മാത്രം ഇക്കാര്യം ഓർമ്മിപ്പിച്ചു എന്നേയുള്ളൂ. ഇതൊക്കെയാണെങ്കിലും കേന്ദ്രം സൗജന്യമായി വാക്‌സീൻ നൽകുക തന്നെ വേണം.
വാക്‌സിനേഷനും മുൻഗണനാ ക്രമം ഉണ്ടാകണം. ഒശഴവ ഞശസെ രോഗികൾക്ക് മുൻഗണ നൽകാൻ സാധിക്കണം. ഘീം ൃശസെ  ആയ വ്യക്തികൾക്ക് പ്രായം അനുസരിച്ച് മുൻഗണനാ ക്രമം നിശ്ചയിക്കാവുന്നതാണ്. ഇതും തിക്കും തിരക്കും ഒഴിവാക്കാൻ സഹായിക്കും.
വീടുകളിൽ എത്തി വാക്‌സിനേഷൻ നൽകാൻ സാധിക്കുമോ എന്ന് കൂടി പരിശോധിക്കാവുന്നതാണ.
വൃദ്ധ ജനങ്ങൾക്കും കിടപ്പ് രോഗികൾക്കും ആശുപത്രികളിൽ എത്തി കുത്തിവയ്‌പ്പെടുക്കാൻ കഴിയില്ല.
അത് പോലെ വാഹന സൗകര്യമില്ലാത്ത ആദി വാസി കേന്ദ്രങ്ങളിലും ഒറ്റപ്പെട്ടു കിടക്കുന്ന പട്ടിക ജാതി കേന്ദ്രങ്ങളിലും പോയി കുത്തി വയ്പ് നടത്തണം.
ഏകദേശം പത്തുലക്ഷം മലയാളികൾക്ക് ആശ്രയമരുളുന്ന നമ്മുടെ ഡൽഹി ഇന്നുവരെ അനുഭവിച്ചിട്ടില്ലാത്ത വിഷമഘട്ടത്തിൽ കൂടെ കടന്നുപോവുകയാണ്. നൂറുകണക്കിന് ആൾക്കാർ ഓക്‌സിജന്റെ അഭാവംമൂലം പിടഞ്ഞു മരിക്കുകയാണ്.
കേരളത്തിൽ നിന്നും ഒരു എയർ ലോഡ് ഓക്‌സിജൻ എങ്കിലും എത്തിക്കാൻ ആയാൽ എത്രയോ ആൾക്കാരുടെ ജീവൻ രക്ഷിക്കാനാവും. കേരളത്തിൽ ഇപ്പോൾ ആവശ്യത്തിന് ഓക്‌സിജൻ ഉത്പാദിപ്പിക്കുവാൻ ഉള്ള കഴിവ് ഉണ്ട് എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. ഭാവിയിലെ എമർജൻസി കൂടി കണക്കിലെടുക്കണ്ടതുണ്ട്.
അത് കൂടി മനസ്സിലാക്കി, സർക്കാർ ഈ ആവശ്യം പരിഗണിക്കണം.
അതോടൊപ്പം  കേരളാ ഹൗസിൽ  ഒരു ഓപ്പൺ മെഡിക്കൽ ഫെസിലിറ്റി തുടങ്ങുന്നത് നല്ലതായിരിക്കും.
ഓരോ ജില്ലാ കളക്ടർമാർ ഓരോ തരത്തിലുള്ള ഉത്തരവുകൾ പുറപ്പെടുവിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നു. കാസർകോട് ജില്ലാ കളക്ടർ കോവിഡ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിലേ സഞ്ചരിക്കാൻ അനുവദിക്കൂ എന്ന് ഉത്തരവിറക്കി. മലപ്പുറം ജില്ലാ കളക്ടർ ആരാധനാലയങ്ങളിൽ ഭക്തജനങ്ങളുടെ എണ്ണം അഞ്ചായി ചുരുക്കി. കൊല്ലം കളക്ടർ മറ്റൊരു ഉത്തരവിറക്കി.  ഇത് ശരിയല്ല. സർക്കാർ ഏകീകൃതമായ നിലപാട് സ്വീകരിക്കണം.
കോവിഡ് ചികിത്സക്ക് സ്വകാര്യ ആശുപത്രികൾ അമിതമായ നിരക്കാണ് ഈടാക്കുന്നത്. ഇതിന് നിയന്ത്രണം ആവശ്യമാണ്. ദാരിദ്ര്യരേഖയിൽ താഴെ ഉള്ളവർക്ക് സ്വകാര്യ മേഖലയിലും സൗജന്യമായി ചികിത്സ നൽകാനുള്ള നടപടി ഉണ്ടാവണം. മറ്റുള്ളർക്കുള്ള ചികിത്സയുടെ നിരക്ക് സർക്കാർ നിശ്ചയിക്കണം.
 കോവിഡ് വ്യാപനം കൂടുന്നതിനൊപ്പം, ജനങ്ങൾക്ക് ജീവിത മാർഗ്ഗം ഇല്ലാതായിക്കൊണ്ടിരിക്കുന്നു. ദിവസ കൂലിക്ക് പണിക്ക് പോകുന്നവർ, ഓട്ടോ ടാക്‌സി െ്രെഡവർമ്മാർ, ചെറുകിട വ്യാപാരികൾ അങ്ങനെ നിരവധിപേർ പ്രതിസന്ധിയിലാണ്. അതിനാൽ കിറ്റ് വിതരണം ഊർജ്ജിതപ്പെടുത്തണം. ഇലക്ഷന് മുൻപ് ഉണ്ടായിരുന്ന ഊർജ്ജസ്വലത കിറ്റിന്റെ കാര്യത്തിൽ സർക്കാരിനിപ്പോൾ ഇല്ല. എത്രയും പെട്ടന്ന് കിറ്റ് വിതരണം പൂർത്തിയാക്കണം.
കോവിഡ് വ്യാപനത്തിന്റെ ഒന്നാം ഘട്ടത്തിൽ, മാതൃകാപരമായ പ്രവർത്തനങ്ങൾ ആണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടത്തിയത്. ഇപ്പോൾ പുതിയ ഭരണ സമിതികൾ ആണ് ഭരണത്തിൽ ഉള്ളത്. അവശ്യമായ നിർദ്ദേശങ്ങളും, പരിശീലനവും നൽകി അവരെ കോവിഡ് പ്രതിരോധത്തിന്റെ നേതൃ നിരയിലേക്ക് കൊണ്ട് വരണം.  അവർക്ക് ആവശ്യമായ ഫണ്ട് ലഭ്യമാക്കണം. അല്ലെങ്കിൽ പഌൻ ഫണ്ടിൽ നിന്ന് തുക ചിലവാക്കാൻ അനുമതി പത്രം നൽകണം.
തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ ദിനത്തിൽ വലിയ തോതിലുള്ള ആഹഌദ പ്രകടനങ്ങൾ  പാടില്ല എന്നാണ് നിലപാട്. ഇത് സർവ്വ കക്ഷി യോഗത്തിൽ ഉന്നയിക്കും.
 ലോക്ഡൗൺ പാടില്ല, എന്നാൽ ജനങ്ങൾ സ്വയം നിയന്ത്രണങ്ങൾ പാലിക്കണം എന്നാണ്  നിലപാട്.
 

Latest News