മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരും സംഭാവന നൽകണം-കുഞ്ഞാലിക്കുട്ടി

മലപ്പുറം- കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ മുഴുവൻ രാഷ്ട്രീയ പാർട്ടികളും ജനങ്ങളും കൈകോർക്കണമെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരും സംഭാവന നൽകണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. കേന്ദ്രം പേര് എടുക്കാനാണ് ആദ്യം മുതൽ ശ്രദ്ധിച്ചത്. കേന്ദ്രത്തിന്റെ വീഴ്ചയുടെ ഫലമാണ് നാം അനുഭവിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
 

Latest News