Sorry, you need to enable JavaScript to visit this website.

അഞ്ചിടത്തുനിന്നുള്ള വിമാനയാത്രികര്‍ക്ക് കോവിഡ്  നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി ബംഗാള്‍

കൊല്‍ക്കത്ത-ദല്‍ഹി, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത്, ഛത്തീസ്ഗഢ് എന്നിവിടങ്ങളില്‍നിന്നുള്ള വിമാന യാത്രക്കാര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണി മുതല്‍ പുതിയ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരും. യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനകമുള്ള ആര്‍ടിപിസിആര്‍ പരിശോധന റിപ്പോര്‍ട്ടാണ് വേണ്ടതെന്നും ബംഗാള്‍ സര്‍ക്കാര്‍ അറിയിച്ചു.
രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിലാണ് കൂടുതല്‍ രോഗികളുള്ള സംസ്ഥാനങ്ങളിലെ യാത്രക്കാര്‍ക്ക് മമത സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്. വിമാന യാത്രക്കാര്‍ക്ക് കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ വിവരം കേന്ദ്ര വ്യോമയാന മന്ത്രാലയത്തെ അറിയിച്ചതായും ബംഗാള്‍ സര്‍ക്കാര്‍ വ്യക്തമാക്കി. മഹാരാഷ്ട്ര, കര്‍ണാടക, കേരളം, തെലങ്കാന എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിമാന യാത്രക്കാര്‍ക്ക് ബംഗാള്‍ സര്‍ക്കാര്‍ നേരത്തെ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിരുന്നു. വെള്ളിയാഴ്ച 12,876 പേര്‍ക്കാണ് ബംഗാളില്‍ കോവിഡ് സ്ഥിരീകരിച്ചത്. 59 പേരുടെ ജീവന്‍ കോവിഡ് കവര്‍ന്നു. 74000ത്തിലേറെ കോവിഡ് രോഗികള്‍ നിലവില്‍ സംസ്ഥാനത്ത് ചികിത്സയിലുണ്ട്.

Latest News