പിണറായിയെ കഴുതയെന്ന് അധിക്ഷേപിച്ച് കെ.സുരേന്ദ്രൻ

കോഴിക്കോട്- മുഖ്യമന്ത്രി പിണറായി വിജയനെ വൃത്തികെട്ട രീതിയിൽ അധിക്ഷേപിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കഴുത എന്ന പേര് പിണറായിക്കാണ് ചേരുകയെന്ന അധിക്ഷേപവുമായാണ് സുരേന്ദ്രൻ ഫെയ്‌സ്ബുക്കിൽ പോസ്റ്റിട്ടത്.

പോസ്റ്റിന്റെ പൂർണരൂപം:


ഓഖി ദുരന്തമുണ്ടായപ്പോൾ ഈ വൃത്തികെട്ട രാഷ്ട്രീയം നിങ്ങൾ കളിച്ചു. രണ്ടു മഹാപ്രളയത്തിലും ഇതുതന്നെ നിങ്ങൾ ആവർത്തിച്ചു. പ്രവാസികളെ തിരിച്ചെത്തിക്കുന്നതിലും ഈ നാറിയ കളി തന്നെ നിങ്ങൾ തുടർന്നു. ഇപ്പോൾ കോവിഡിന്റെ രണ്ടാം വരവിലും ഇതു നിങ്ങൾ തുടരുകയാണ്. ഓരോന്നു കഴിയുമ്പോഴും മോദിയുടെ ജനപിന്തുണ കൂടുകയാണെന്ന് നിങ്ങൾ ഓർക്കണം. മിസ്റ്റർ പിണറായി വിജയൻ പൊതുജനം കഴുതയാണെന്ന് കരുതുന്ന നിങ്ങൾക്കാണ് ആ പേരിന് ഏറ്റവും യോഗ്യത. ആസ്ഥാനഗായക സംഘത്തിനും പി. ആർ. പ്രമാണിമാർക്കും നല്ല നമസ്‌കാരം. ഈ കാലവും കടന്നുപോകും മോദിയോടൊപ്പം നന്മയോടൊപ്പം. മനോരോഗികൾ വീണ്ടും വീണ്ടും കരഞ്ഞു കരഞ്ഞു തളരും.
 

Latest News