Sorry, you need to enable JavaScript to visit this website.

സമയപരിധി അവസാനിക്കാനിരിക്കേ അതിസമ്പന്നരായ  ഇന്ത്യക്കാര്‍ പറന്നിറങ്ങിയത് സ്വകാര്യ ജെറ്റ് വിമാനങ്ങളില്‍ 

ലണ്ടന്‍-അതിസമ്പന്നരായ  ഇന്ത്യക്കാര്‍ സ്വകാര്യ ജെറ്റുകളില്‍ പറന്നെത്തി. റെഡ് ലിസ്റ്റ് സമയപരിധി തുടങ്ങുന്നതിനു തൊട്ടുമുമ്പാണ് അതി സമ്പന്നരായ ഇന്ത്യക്കാര്‍ ആറ് സ്വകാര്യ ജെറ്റുകളില്‍ ലണ്ടനിലെത്തിയത്. റെഡ് ലിസ്റ്റ് പ്രാബല്യത്തില്‍ വരുന്ന പുലര്‍ച്ചെ നാലിന് 40 മിനിട്ടു മുമ്പുവരെയാണ് ഇവരെത്തിയത്.  അതിസമ്പന്നരായ കുടുംബങ്ങള്‍ ഒരു ലക്ഷം പൗണ്ടില്‍ കൂടുതല്‍ നല്‍കിയാണ് റെഡ് ലിസ്റ്റ് സമയപരിധി മറികടന്നു പറന്നെത്തിയത്.സാധാരണ പ്രവാസികള്‍ വിമാനവും ടിക്കറ്റുമില്ലാതെ നാട്ടില്‍ കുടുങ്ങിയപ്പോഴാണിത്.
അഹമ്മദാബാദ്, ദല്‍ഹി, മുംബൈ എന്നിവിടങ്ങളില്‍ നിന്ന് ലണ്ടന്‍ ല്യൂട്ടന്‍ വിമാനത്താവളത്തിലേക്ക് ജെറ്റുകള്‍ എത്തി. യാത്രക്കാര്‍ ഖത്തര്‍, ജര്‍മ്മനി, മാള്‍ട്ട എന്നിവിടങ്ങളില്‍ നിന്ന് വിമാനം ചാര്‍ട്ടര്‍ ചെയ്തു, ഒന്ന് സ്വകാര്യ ഉടമയുടേതാണ്.
14 യാത്രക്കാരെ വഹിക്കാന്‍ കഴിയുന്ന ഇന്ത്യന്‍ ഉടമസ്ഥതയിലുള്ള ബോംബാര്‍ഡിയര്‍ ഗ്ലോബല്‍ 6000 മുംബൈയില്‍ നിന്ന് ല്യൂട്ടനിലെത്തി. അതിനുശേഷം മാള്‍ട്ടീസ് രജിസ്റ്റര്‍ ചെയ്ത ഗ്ലോബല്‍ 6000  സമയപരിധിക്ക് ഒരു മണിക്കൂറില്‍ താഴെ മാത്രം എത്തി.
ഒരു ബ്രിട്ടീഷ് എയര്‍വേസും ഒരു വിര്‍ജിന്‍ അറ്റ് ലാന്റിക് ജെറ്റും സമയപരിധി കഴിഞ്ഞ് മൂന്ന് മണിക്കൂര്‍ കഴിഞ്ഞ് രാവിലെ 7 മണിയോടെയാണ് ഹീത്രുവില്‍ എത്തിയത്. മൊത്തം എട്ടു പ്രത്യേക വിമാനങ്ങള്‍ നാല് മണിക്ക് മുമ്പ് ഹീത്രുവില്‍ ലാന്‍ഡ് ചെയ്തിരുന്നു.
റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയ ഇന്ത്യയില്‍ നിന്നും ബ്രിട്ടനിലേക്ക് തിരികെ പോകാനാവാതെ അവധിക്കു നാട്ടിലെത്തിയ യുകെ മലയാളികള്‍ വലയുകയാണ്. 24 മുതല്‍ 30 വരെയാണ് ഇന്ത്യയില്‍ നിന്നും തിരിച്ചുമുള്ള വിമാനങ്ങള്‍ക്ക് ബ്രിട്ടന്‍ വിലക്കേര്‍പ്പെടുത്തിയത്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ വിലക്ക് നീളാനാണ് സാധ്യത. ഇരുപതിലേറെ ആഫ്രിക്കന്‍ രാജ്യങ്ങളും 14 ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളും ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലദേശ്, ഫിലിപ്പൈന്‍സ് തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളുമടക്കം നാല്‍പതിലേറെ രാജ്യങ്ങളാണ് ഇപ്പോള്‍ ബ്രിട്ടന്റെ റെഡ് ലിസ്റ്റിലുള്ളത്.

Latest News