VIDEO കോവിഡ് കാരണം അവധി ലഭിച്ചില്ല, വിവാഹമുറപ്പിച്ച വനിതാ കോണ്‍സ്റ്റബ്‌ളിന് സ്റ്റേഷനില്‍ 'ഹല്‍ദി'

ജയ്പൂര്‍- കോവിഡ് ഡ്യൂട്ടി കാരണം അവധി ലഭിക്കാത്തതിനാല്‍ വിവാഹമുറപ്പിച്ച വനിതാ പോലീസ് ഉദ്യോഗസ്ഥയ്ക്ക് സഹപ്രവര്‍ത്തകര്‍ തന്നെ പോലീസ് സ്റ്റേഷനില്‍ ഹല്‍ദി (മഞ്ഞള്‍ നീരാട്ട്) ചടങ്ങൊരുക്കി. വിവാഹ ചടങ്ങിന് മുന്നോടിയായി നടത്തുന്ന ആഘോഷമാണിത്. രാജസ്ഥാനിലെ ദുംഗപൂര്‍ പോലീസ് സ്റ്റേഷനിലാണ് സംഭവം. പരമ്പരാഗത പാട്ടുകളും ആചാരങ്ങളുമായി സ്റ്റേഷനിലെ മറ്റു ഓഫീസര്‍മാര്‍ തങ്ങളുടെ സഹപ്രവര്‍ത്തകയുടെ ഹല്‍ദി ഗംഭീരമായി ആഘോഷിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിലും പ്രചരിച്ചു. സഹപ്രവര്‍ത്തകരെല്ലാം യൂനിഫോമില്‍ തന്നെയാണ് ചടങ്ങില്‍ പങ്കെടുത്തത്. വധുവായ പോലീസ് കോണ്‍സ്റ്റബ്‌ളിനെ ഇവര്‍ കസേരയില്‍ ഇരുത്തി എടുത്തി പൊക്കി ആട്ടിയും പാടിയും ചടങ്ങ് ഗംഭീരമാക്കി. രാജസ്ഥാനില്‍ കോവിഡ് രണ്ടാം തരംഗം ശക്തിപ്രാപിച്ചു വരികയാണ്. വെള്ളിയാഴ്ച 15,398 കേസുകളാണ് റിപോര്‍ട്ട് ചെയ്യത്. 64 മരണങ്ങളും.

Latest News