Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ടി.എസ്.എസ് ഇംഗ്ലീഷ് ക്ലബിന് തുടക്കം  

ജിദ്ദ- പ്രവാസി വിദ്യാർത്ഥികൾക്കായി തിരുവനന്തപുരം സ്വദേശി സംഗമം (ടി.എസ്.എസ് ) രൂപീകരിച്ച ഇംഗ്ലീഷ് ക്ലബിനു അൽ റയാൻ ഹോസ്പിറ്റൽ ആഡിറ്റോറിയത്തിൽ വെച്ച് തുടക്കം കുറിച്ച്. ഭാവിയുടെ വാഗ്ദാനങ്ങളായി നമ്മുടെ കുട്ടികളെ വാർത്തെടുക്കുന്നതിനായി വിവിധ പരിശീലന പദ്ധതികളാണ് ടി.എസ്.എസ് രൂപം കൊടുത്തിരിക്കുന്നത് എന്ന്  ഇംഗ്ലീഷ് ക്ലബ് ചെയർമാൻ തരുൺ രത്‌നാകരൻ പറഞ്ഞു .

ന്യൂ അൽ വുറൂദ്  ഇന്റർ നാഷണൽ സ്കൂളിലെ പ്രധാന അധ്യാപകൻ സുനിൽ കുമാറാണ് ഇംഗ്ലീഷ് ക്ലാസ്സുകൾക്ക് പരിശീലനം കൊടുക്കുന്നത് . കൂടാതെ കുട്ടികൾക്ക് പഠനത്തിൽ കൂടുതൽ ആത്മവിശ്വാസം   നൽകി കൊണ്ട് വിജയത്തിൻറെ കൊടുമുടിയിലേക്കെത്താൻ വേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ നൽകികൊണ്ട് പ്രശസ്ഥ HRD TRAINER & PERSONAL COACH ആയ ശ്രീ .മധു ഭാസ്‍കറും ഓൺലൈൻ  ക്ലാസുകൾ നൽകും. 

തികച്ചും സൗജന്യമായി നൽകുന്ന ഈ പരിശീലന കളരിയിൽ വിവിധ  ജില്ലകളിൽ നിന്നുള്ള 50 ഓളം കുട്ടികളും ,രക്ഷകർത്താക്കളും  ആദ്യദിനാ പരിശീലന  ക്ലാസുകൾക്ക് എത്തി .കുട്ടികളെ  വിവിധ  ക്ലാസുകൾക്കു അനുസരിച്ചു ജൂനിയർ ടീം ,സീനിയർ ടീം എന്നിങ്ങനെ  രണ്ടു ഗ്രൂപ്പ് കളായി തിരിച്ചു മാസത്തിൽ ഒരു ദിവസം വിദ്യാർത്ഥികൾക്ക്  പരിശീലനം നൽകും .ഇംഗ്ലീഷ് ക്ലബ്ബിന്റെ ലോഗോ പ്രകാശനം ചീഫ് മെന്റർ സുനിൽ കുമാ​ർ ​ കുട്ടികൾക്ക്  നൽകി കൊണ്ട് നിർവ്വഹിച്ചു .ഈ പദ്ധതിയിലേക്ക് പരിശീലനം നേടാൻ ആഗ്രഹിക്കുന്ന കുട്ടികൾ ഇംഗ്ലീഷ് ക്ലബ് ചെയർമാൻ തരുൺ രത്നാകരൻ ( 0532206570 ),മറ്റു അംഗങ്ങളായ അനസ് കല്ലമ്പലം  0507417578, ഹാഷിർ ഹുസൈൻ  0554783553എന്നിവരുമായി ബന്ധപ്പെടുക   

Latest News