Sorry, you need to enable JavaScript to visit this website.

ഇന്ത്യയില്‍ പുതിയ 3,46,786 കോവിഡ് കേസുകള്‍; 2624 പേർ കൂടി മരിച്ചു

ന്യൂദല്‍ഹി- രാജ്യത്ത് 24 മണിക്കൂറിനിടെ 3,46,786 കോവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു. 2624 പേർ മരിച്ചു.

മൊത്തം കോവിഡ് ബാധ ഇതോടെ 1,66,10,481 ആയും മരണസംഖ്യ 1,89,544 ആയും വർധിച്ചു. വിവിധ സംസ്ഥാനങ്ങളിലെ ആശുപത്രികളില്‍നിന്ന് കഴിഞ്ഞ ദിവസം 2,19,838 പേർ ഡിസ്ചാർജ് ആയതോടെ രോഗമുക്തി ഇതുവരെ 1,38,67,997 ആയതായും ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ 25,52,940 ആക്ടീവ് കേസുകളാണുള്ളത്.

ഇന്ത്യയില്‍ ഇതുവരെ, 13,83,79,832 പേർക്ക് കോവിഡ് വാക്സിന്‍ നല്‍കി. രാജ്യത്തെ കോവിഡ് ബാധിതർ കഴിഞ്ഞ വർഷം ഓഗസ്റ്റ് ഏഴിനാണ് 20 ലക്ഷം കടന്നത്. ഓഗസ്റ്റ് 23 ന് 30 ലക്ഷമായും സെപ്റ്റംബർ അഞ്ചിന് 40 ലക്ഷമായും സെപ്റ്റംബർ 16ന് 50 ലക്ഷമായും വർധിച്ചു.ഡിസംബർ 19നാണ് ഒരു കോടി കടന്നത്. വലിയ ആഘാതമേല്‍പിച്ചുകൊണ്ട് ഈ മാസം 19-ന് ഒന്നരക്കോടി കവിഞ്ഞു.

വ്യാഴാഴ്ച 17,40,550 സാമ്പിളുകളാണ് പരിശോധിച്ചതെന്നും ഇതുവരെ മൊത്തം 27,44,45,653 സാമ്പിളുകള്‍ പരിശോധിച്ചുവെന്നും ഐ.എസി.എം.ആർ കണക്കുകള്‍ വ്യക്തമാക്കുന്നു.

 

Latest News