അയല്‍വീട്ടിലെ കുളിമുറിയില്‍ ക്യാമറ; യുവാവ് പിടിയില്‍

തലശ്ശേരി- അയല്‍വീട്ടിലെ കുളിമുറിയില്‍ ക്യാമറ സ്ഥാപിച്ച യുവാവിനെ സൈബര്‍ തെളിവോടെ തലശ്ശേരി പോലീസ് പിടികൂടി. കൊളശ്ശേരി വാവാച്ചിമുക്ക് പ്രീമെട്രിക് ഹോസ്റ്റലിന് സമീപത്തെ വീട്ടുകാരാണ് പരാതി നല്‍കിയത്. കുളിമുറിയില്‍നിന്നും ക്യാമറ കസ്റ്റഡിയിലെടുത്ത പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്.

ഇയാളുടെ ഫോട്ടോയും മറ്റും ക്യാമറയില്‍ കണ്ടെത്തിയത് കേസ് തെളിയിക്കുന്നതില്‍ നിര്‍ണായകമായി. അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷം ഇയാളെ ജാമ്യത്തില്‍ വിട്ടയച്ചു.

 

 

Latest News