ഇന്ത്യയിലെ കോവിഡ് സാഹചര്യം ആശങ്കയെന്ന് ലോകാരോഗ്യ സംഘടനാ മേധാവി

ജനീവ- ഇന്ത്യയില്‍ കുതിച്ചുയരുന്ന കോവിഡ് കേസുകള്‍ ആശങ്കപ്പെടുത്തുന്നതാണെന്ന് ലോകാരോഗ്യ സംഘടന തലവന്‍ ഡോ. തെദ്രോസ് അധാനം ഗബ്രിയേസസ്. 'ഈ വൈറസിന് എത്രത്തോളം വിനാശകാരിയാണെന്നതിന്റെ ദുരന്തപൂര്‍ണമായ ഓര്‍മപ്പെടുത്തലാണ് ഇന്ത്യ'- ജനീവയില്‍ വെര്‍ച്വല്‍ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. കോവിഡ് വാക്‌സിന്‍ എടുക്കാത്തതിനാലും പരിശോധന നടത്താത്തിനാലും ചികിത്സ ലഭിക്കാത്തിനാലും ലോകത്തൊട്ടാകെ ആളുകള്‍ മരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
 

Latest News