Sorry, you need to enable JavaScript to visit this website.

പഞ്ചാബ് തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തൂത്തുവാരി

അമൃത്സര്‍- പഞ്ചാബില്‍ ഞായറാഴ്ച നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ഭരണ കക്ഷിയായ കോണ്‍ഗ്രസ് തൂത്തു വാരി. അമൃത് സര്‍, പാട്യാല, ജലന്ദര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലേക്കും 29 മുനിസിപ്പല്‍ കൗണ്‍സിലുകളിലേക്കും നഗര്‍ പഞ്ചായത്തിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്. വോട്ടെടുപ്പ് നടന്ന 414 വാര്‍ഡുകളില്‍ 267 സീറ്റുകളില്‍ കോണ്‍ഗ്രസ് ജയിച്ചു. കോണ്‍ഗ്രസിനു പിറകില്‍ ഏറ്റവും സീറ്റുകള്‍ നേടിയത് സ്വതന്ത്രരാണ്. മുഖ്യപ്രതിക്ഷമായ അകാലി ദളിന് 37 സീറ്റും അവരുടെ സഖ്യമായ ബിജെപിക്ക് വെറും 15 സീറ്റും മാത്രമാണ് ലഭിച്ചത്. പഞ്ചാബില്‍ സമീപ കാലത്ത് രാഷ്ട്രീയ മുന്നേറ്റമുണ്ടാക്കിയ ആം ആദ്മി പാര്‍ട്ടിക്ക വെറും ഒരു സീറ്റു കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

അമൃത് സറിലെ 85 വാര്‍ഡുകളില്‍ 64 കോണ്‍ഗ്രസിന് ലഭിച്ചു. ജലന്ദറില്‍ 80 വാര്‍ഡുകളില്‍ 65 ഉം, പാട്യാലയില്‍ 60 വാര്‍ഡുകളില്‍ 59 ഉം നേടി കോണ്‍ഗ്രസ് മുനിസിപ്പല്‍ കോര്‍പറേഷനുകളുടെ ഭരണം ഉറപ്പിച്ചു.

Latest News