തിരുവനന്തപുരം- കോവിഡ് വാക്‌സിന്‍ വിലയില്‍ കേന്ദ്രം വിവേചനം കാണിക്കുന്നതില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നത് തരംഗമാകുന്നു.
ഇത്തരത്തില്‍ പ്രചാരണം തുടങ്ങിയതിന് ശേഷം രണ്ടുദിവസം കൊണ്ട് ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച സംഭാവന ഒരു കോടി കടന്നു. ഇപ്പോഴും സംഭാവന ലഭിക്കുന്നത് തുടരുകയാണ്.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരി 27 മുതല്‍ 2021 ഏപ്രില്‍ 23 വരെ ആകെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചത് 525.3 കോടി രൂപയാണ്.
730.22 കോടി രൂപ കോവിഡുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി ചെലവഴിച്ചിട്ടുമുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ ഇലക്ട്രോണിക് സംഭാവന ആയി സൈറ്റ് വഴി ലഭിച്ചത് 246 കോടി രൂപയാണ്.






