നാളെ ഹയര്‍സെക്കണ്ടറി പരീക്ഷ നടത്തും, അധ്യാപകര്‍ക്കും കുട്ടികള്‍ക്കും യാത്ര ചെയ്യാം

തിരുവനന്തപുരം- നാളത്തെ ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ മുന്‍ നിശ്ചയിച്ച പ്രകാരം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പരീക്ഷയുമായി ബന്ധപ്പെട്ട് അധ്യാപകര്‍ക്കും കുട്ടികള്‍ക്കും യാത്രചെയ്യാന്‍ അനുവാദമുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

കുട്ടികളെ പരീക്ഷയെഴുതാന്‍ കൊണ്ടുവരുന്ന രക്ഷിതാക്കള്‍ പരീക്ഷാ കേന്ദ്രത്തില്‍ കൂട്ടംകൂടി നില്‍ക്കാതെ മടങ്ങണമെന്നും പരീക്ഷ കഴിയുമ്പോള്‍ തിരിച്ചെത്തിയാല്‍ മതിയെന്നും നിര്‍ദേശമുണ്ട്.
പരീക്ഷാ കേന്ദ്രങ്ങളില്‍ കുട്ടികളും രക്ഷാകര്‍ത്താക്കളും തിരക്കുണ്ടാക്കാതെ സാമൂഹിക അകലം പാലിക്കേണ്ടതാണ്. യാത്രാസൗകര്യങ്ങള്‍ക്ക് വേണ്ട ഇടപെടല്‍ നടത്താന്‍ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

'വായുമാര്‍ഗം കോവിഡ് പകരാന്‍ സാധ്യതകൂടിയെന്ന് പഠനമുണ്ട്. തുമ്മുമ്പോഴോ ചുമക്കുമ്പോഴോ ഉള്ള മൈക്രോഡ്രോപ്ലെറ്റ്‌സ് വായുവില്‍ തങ്ങി ഒരാളില്‍നിന്ന് മറ്റൊരാളിലേക്ക് എത്തിച്ചേരും. മാസ്‌കുകള്‍ കര്‍ശനമായി ധരിക്കേണ്ടതിന്റെ പ്രാധാന്യമാണ് ഈ പഠനം കാണിക്കുന്നത്'. അടഞ്ഞമുറിയില്‍ ഇരിക്കുന്നതും എ.സി ഹാളും വലിയ രീതിയില്‍ രോഗവ്യാപന സാധ്യതയുള്ള ഇടമാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

 

Latest News