ഈ കുഞ്ഞുമോള്‍ ആരുടെ കുട്ടിയാണ്; വിദേശി മാതാപിതാക്കളെ കണ്ടെത്താന്‍ ശ്രമം (video)

അനധികൃത താമസക്കാരുടെ പക്കല്‍ കണ്ടെത്തിയ ബാലികയെ പോലീസ് ഉദ്യോഗസ്ഥര്‍ ആശ്വസിപ്പിക്കുന്നു.

റിയാദ്- അനധികൃത താമസക്കാര്‍ക്കായി സുരക്ഷാ വിഭാഗം നടത്തിയ റെയ്ഡില്‍ കണ്ടെത്തിയ അജ്ഞാത ബാലികയുടെ മാതാപിതാക്കളെ കണ്ടെത്താന്‍ ഊര്‍ജി അന്വേഷണം. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സഹകരണത്തോടെ റിയാദ് പോലീസ് നടത്തിയ റെയ്ഡിലാണ് നിയമലംഘകരായ വിദേശികളോടൊപ്പം ബാലികയെ കണ്ടെത്തിയത്.

ചോദ്യം ചെയ്യലില്‍ കുട്ടിയുമായി ഇവര്‍ക്ക് ഒരു ബന്ധവുമില്ലെന്ന് ബോധ്യമായി.
മൂന്ന് വര്‍ഷം മുമ്പ് ദുരൂഹ സാഹചര്യത്തില്‍ റിയാദില്‍ കാണാതായ ബാലികയെയാണ് അനധികൃത താമസക്കാരുടെ പക്കല്‍നിന്ന് കണ്ടെത്തിയതെന്ന് വാര്‍ത്ത പ്രചരിച്ചിരുന്നുവെങ്കിലും പോലീസ് സ്ഥിരീകരിച്ചിട്ടില്ല.  
കുട്ടിയെ തട്ടിക്കൊണ്ടുപോയവരെന്ന് കരുതുന്ന നാല് സ്ത്രീകളെയും രണ്ട് പുരുഷന്മാരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. കുട്ടിയെ പോലീസ് ഉദ്യോഗസ്ഥര്‍ ആശ്വസിപ്പിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു.
 

 

 

Latest News