ന്യൂദൽഹി- കോവിഡ് കാരണം പ്രതിസന്ധിയിലായവരെ സഹായിക്കുന്നതിന് കേന്ദ്ര സർക്കാറും രംഗത്ത്. 80 കോടി പാവപ്പെട്ടവർക്ക് അഞ്ചു കിലോ വീതം ഭക്ഷ്യധാന്യം അനുവദിച്ചതായി കേന്ദ്രം അറിയിച്ചു. കേരളം നേരത്തെ തന്നെ ജനങ്ങൾക്ക് കിറ്റ് അനുവദിച്ചിരുന്നു. കോവിഡിന്റെ രണ്ടാം തരംഗത്തിൽ പ്രയാസപ്പെടുന്നവരെ സഹായിക്കുന്ന തീരുമാനമാണിതെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.






