Sorry, you need to enable JavaScript to visit this website.

കേരളത്തില്‍ നാളെയും മറ്റന്നാളും അവശ്യ സര്‍വീസുകള്‍ മാത്രം, റസ്‌റ്റോറന്റുകളില്‍ ഭക്ഷണം വിളമ്പാന്‍ അനുവദിക്കില്ല

കൊച്ചി- കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി നാളെയും മറ്റന്നാളും അവശ്യസര്‍വീസുകള്‍ക്ക് മാത്രം അനുമതി. സര്‍ക്കാര്‍, പൊതുമേഖല, സഹകരണ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കും. റസ്‌റ്റോറന്റുകളില്‍ ഭക്ഷണം വിളമ്പുന്നതിനും രണ്ട് ദിവസങ്ങളില്‍ വിലക്കുണ്ടാകും.പൊതുഇടങ്ങളിലെ സമ്പര്‍ക്കം പരമാവധി കുറയ്ക്കുന്നതിന്റെ ഭാഗമായാണ് രണ്ട് ദിവസങ്ങളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.ഭക്ഷണ സാധനങ്ങള്‍, പച്ചക്കറി, പഴം, പാല്‍, മത്സ്യം, മാംസം തുടങ്ങിയവ വില്‍ക്കുന്ന കടകള്‍ മാത്രമായിരിക്കും പ്രവര്‍ത്തിക്കുക. റസ്‌റ്റോറന്റുകളില്‍ഭക്ഷണം വിളമ്പാന്‍ അനുവദിക്കില്ല. രാത്രി ഒന്‍പത് വരെ പാഴ്‌സലും ഹോം ഡെലിവറിയും അനുവദനീയമാണ്.
അതേസമയം ദീര്‍ഘദൂര ബസ്, ട്രെയിന്‍, വിമാന സര്‍വീസുകള്‍ തടസപ്പെടില്ല. പൊതുഗതാഗതവും ചരക്കുഗതാഗതവും ഉണ്ടാകും. ബസ്, ട്രെയിന്‍, വിമാന യാത്രക്കാരെ കൊണ്ടുപോകുന്ന സ്വകാര്യ, ടാക്‌സി വാഹനങ്ങള്‍ തടയില്ല. മുന്‍കൂട്ടി നിശ്ചയിച്ച മുന്‍കൂട്ടി നിശ്ചയിച്ച വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ ചടങ്ങുകള്‍ പരമാവധി 75 പേരെ പങ്കെടുപ്പിച്ചു നടത്താം. എന്നാല്‍ കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ അവശ്യ സര്‍വീസ് ഓഫറുകള്‍ പ്രവര്‍ത്തിക്കും. ജീവനക്കാര്‍ക്ക് തിരിച്ചറിയല്‍ രേഖയുമായി യാത്ര ചെയ്യാം. അത്യാവശ്യ യാത്രക്കാര്‍, രോഗികള്‍, അവരുടെ സഹായികള്‍, വാക്‌സിന്‍ എടുക്കാന്‍ പോകുന്നവര്‍ എന്നിവര്‍ തിരിച്ചറിയല്‍ രേഖ കാണിക്കണം. തെരഞ്ഞെടുപ്പ്, പരീക്ഷ, കോവിഡ് ജോലികളുള്ളവര്‍ക്കും യാത്രാവിലക്കുണ്ടാവില്ല.
 

Latest News