കോഴിക്കോട്- വീട്ടിൽ നടന്ന റെയ്ഡിൽനിന്ന് പിടികൂടിയ പണത്തിന്റെ രേഖകളുമായി മുസ്ലിം ലീഗ് നേതാവ് കെ.എം ഷാജി കോഴിക്കോട് വിജിലൻസ് ഓഫീസിൽ എത്തി. ഷാജിയെ വിജിലൻസ് ചോദ്യം ചെയ്തുവരികയാണ്.
തെരഞ്ഞെടുപ്പിന് ശേഷം ഷാജിയുടെ കണ്ണൂരിലെ അഴീക്കോട്ടെ വീട്ടിൽ നടത്തിയ റെയ്ഡിൽ 48 ലക്ഷത്തിലേറെ രൂപ വിജിലൻസ് പിടികൂടിയിരുന്നു. അനധികൃത സ്വത്ത് സമ്പാദന കേസിലാണ് ഷാജിയെ ചോദ്യം ചെയ്യുന്നത്. പിന്നീട് ഷാജിയുടെ കോഴിക്കോട്ടെ മാലൂർ കുന്നിലെ വീട്ടിലും വിജിലൻസ് റെയ്ഡ് നടത്തിയിരുന്നു. പണത്തിന്റെ മുഴുവൻ രേഖകളും തന്റെ കൈവശമുണ്ടെന്നും പിടികൂടിയ പണം തിരികെ നൽകേണ്ടി വരുമെന്നും ഷാജി വ്യക്തമാക്കിയിരുന്നു.