കോവിഡ് ആശുപത്രിയില്‍ തീ; 12 ഐ.സി.യു രോഗികള്‍ മരിച്ചു

പാല്‍ഘര്‍- മഹാരാഷ്ട്രയില്‍ കോവിഡ് ആശുപത്രിയിലുണ്ടായ തീപ്പിടിത്തത്തില്‍ ഐ.സി.യുവിലായിരുന്ന 12 രോഗികള്‍ ശ്വാസംമുട്ടി മരിച്ചു. വിരാറിലെ കോവിഡ് ആശുപത്രിയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം.
തിരുപ്പതി നഗറിലെ നാലുനില വിജയ് വല്ലഭ് ഹോസ്പിറ്റലിലെ രണ്ടാം നിലയില്‍ പുലര്‍ച്ചെ മൂന്നേകാലാടെ ആയിരുന്നു അഗ്നിബാധ. ഐ.സി.യുവാര്‍ഡില്‍ കണ്ട തീ മറ്റുവാര്‍ഡുകളിലേക്കും പടര്‍ന്നുവെന്ന് വിരാര്‍ അഗ്നിശമന സേന അറിയിച്ചു.
ആറു രോഗികളെ ഉടന്‍തന്നെ മറ്റു ആശുപത്രികളിലേക്ക് മാറ്റാന്‍ ആശുപത്രി ജീവനക്കാര്‍ക്ക് കഴിഞ്ഞു.
രണ്ടു മണിക്കൂറെടുത്താണ് മൂന്ന് അഗ്നിശമന യൂനിറ്റുകള്‍ തീയണച്ചത്. തീപ്പിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല. അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ പറഞ്ഞു.

 

Latest News