Sorry, you need to enable JavaScript to visit this website.

കോവിഡ് പരിശോധന നടത്താതെ മുന്നൂറോളം  യാത്രക്കാര്‍ വിമാനത്താവളത്തില്‍ നിന്ന് മുങ്ങി 

ഗുവാഹതി- വിമാനത്താവളത്തില്‍ വന്നിറങ്ങിയ മുന്നൂറോളം യാത്രക്കാര്‍ നിര്‍ബന്ധിത കോവിഡ് പരിശോധന മുങ്ങി.അസമിലെ സില്‍ചാര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയ വിമാന യാത്രക്കാര്‍ ആണ് നിര്‍ബന്ധിത കോവിഡ് പരിശോധന നടത്താതെ പോയത്. ബുധനാഴ്ചയാണ് സംഭവം. കോവിഡിന്റെ രണ്ടാം തരംഗത്തെത്തുടര്‍ന്ന് അസം ഗവണ്‍മെന്റിന്റെ പുതുക്കിയ നിയമങ്ങള്‍ അനുസരിച്ച്, വരുന്ന എല്ലാ യാത്രക്കാരും ആന്റിജന്‍, ആര്‍.ടി.പി.സി. ആര്‍ പരിശോധനകള്‍ക്ക് വിധേയരാകണം. സില്‍ചാര്‍ വിമാനത്താവളത്തിന്റെ വലിപ്പം കുറവായതിനാല്‍, സമീപത്തുള്ള ടിക്കോള്‍ മോഡല്‍ ആശുപത്രിയിലാണ് പരിശോധന നടത്തുന്നത്. ഇവിടേക്ക് പോകാതെയാണ് മൂന്നുറിലധികം യാത്രക്കാര്‍ കടന്നുകളഞ്ഞത്.
690 പേരാണ് മൊത്തത്തില്‍ ഉണ്ടായിരുന്നത്. നിയമലംഘനം നടത്തിയവര്‍ക്കെതിരെ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.
അസമില്‍ നിലവില്‍ 9,048 ആക്ടീവ് കോവിഡ് കേസുകളാണുള്ളത്. വര്‍ദ്ധിച്ചുവരുന്ന കേസുകള്‍ കണക്കിലെടുത്ത് സംസ്ഥാനത്ത് എല്ലാ വിപണികളും കടകളും റെസ്‌റ്റോറന്റുകളും വൈകുന്നേരം 6 മണിയോടെ അടച്ചുപൂട്ടാനുള്ള ഉത്തരവ് ഉള്‍പ്പെടെ നിരവധി നിയന്ത്രണ നടപടികള്‍ സര്‍ക്കാര്‍ നടപ്പാക്കിയിട്ടുണ്ട്.

Latest News