Sorry, you need to enable JavaScript to visit this website.

മാനേജ്‌മെന്റ് പഠനത്തിന് നൂതന അവസരങ്ങളൊരുക്കി സംയോജിത കോഴ്‌സുകൾ

ബിരുദപഠനത്തിന് ശേഷം സാധാരണ തെരഞ്ഞെടുക്കാറുള്ള ഗ്ലാമർ  പരിവേഷമുള്ള കോഴ്‌സാണ് എംബിഎ. മുൻനിര കമ്പനികളുടെ സിഇഒമാർ അടക്കമുള്ള സവിശേഷ സ്ഥാനങ്ങളിൽ പ്രവേശിച്ച് ആകർഷകമായ വേതനവും മറ്റു ആനുകൂല്യങ്ങളും  കൈപ്പറ്റുന്ന നിരവധി പ്രഗത്ഭ വ്യക്തിത്വങ്ങളാണ് മികച്ച മാനേജ്‌മെന്റ് സ്ഥാപനങ്ങളിലെ പൂർവ വിദ്യാർത്ഥികളായുള്ളത്. മാനേജ്‌മെന്റ് പഠനത്തിനായി ആയിരക്കണക്കിന് സ്ഥാപനങ്ങൾ നിലവിലുണ്ടെങ്കിലും ഗുണനിലവാരമുള്ള  സ്‌കൂളുകളിൽനിന്ന് അക്കാദമിക മികവോടെ  പുറത്തിറങ്ങുന്ന വിദ്യാർഥികൾക്കു മാത്രമാണ് സാധാരണഗതിയിൽ  അവസരങ്ങൾ ലഭിക്കുന്നത് എന്നത് കൂടി തിരിച്ചറിയണം.


മാനേജ്‌മെന്റ് പഠനത്തിന് കിടയറ്റ സൗകര്യങ്ങൾ ഒരുക്കുന്നതിൽ മുൻപന്തിയിലാണ് ഐഐഎം എന്നപേരിലറിയപ്പെടുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റുകൾ. കോവിഡ് പ്രതിസന്ധി കാലത്ത് പോലും നല്ല പ്ലെയ്‌സ്‌മെന്റ് റെക്കോർഡ് ആണ് കോഴിക്കോട് അടക്കമുള്ള മിക്ക ഐഐഎമ്മുകളും കാഴ്ച വെച്ചത് എന്നത് പ്രത്യേകം പരാമർശിക്കേണ്ടതാണ്. മാനേജമെന്റ് പഠനം ബിരുദം കഴിഞ്ഞതിന് ശേഷമാണ് നടത്തേണ്ടതെന്ന  ധാരണ തിരുത്തി എഴുതുന്ന വിധമാണ് പ്ലസ്ടു കഴിഞ്ഞവർക്ക് നേരിട്ട് അപേക്ഷിക്കാവുന്ന സംയോജിത മാനേജ്‌മെന്റ്  കോഴ്‌സുകൾക്ക് ലഭിക്കുന്ന സ്വീകാര്യത. ഈ വർഷം പുതുതായി ആരംഭിക്കുന്ന മൂന്ന് സ്ഥാപനങ്ങളടക്കം  5 ഐഐഎമ്മുകളാണ് പഞ്ചവർഷ ഇന്റഗ്രേറ്റഡ് മാനേജ്മന്റ് പ്രോഗ്രാം നടത്തുന്നത്. ഏത് വിഷയമെടുത്ത് +2 പഠിച്ചവർക്കും 2021 ൽ പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാവുന്ന വിവിധ ഐഐഎമ്മുകളിലെ ഇന്റഗ്രേറ്റഡ് കോഴ്‌സുകളുടെ വിശദ വിവരങ്ങൾ ചുവടെ-

 

1. ഇന്റഗ്രേറ്റഡ് മാനേജ്‌മെന്റ് പ്രോഗ്രാം, ഐഐഎം ഇൻഡോർ


2011 ൽ ആരംഭിച്ച ഈ പ്രോഗ്രാം ലണ്ടൻ ആസ്ഥാനമായ അസോസിയേഷൻ ഓഫ് എംബിഎ അടക്കമുള്ള വിദേശ സ്ഥാപനങ്ങൾ അംഗീകരിച്ചിട്ടുള്ളതാണ്. ഓരോ വർഷവും മൂന്ന്  എന്ന നിലയിൽ 15 ടേമുകൾ ആണ് ആകെയുള്ളത്. ആദ്യത്തെ മൂന്ന് വർഷങ്ങളിൽ അടിസ്ഥാന പഠനത്തിനും അവസാന രണ്ട് വർഷങ്ങളിൽ മാനേജ്‌മെന്റ് പഠനത്തിനുമാണ് പ്രാധാന്യം. അവസാന രണ്ട് വർഷത്തെ പരിശീലനം സ്ഥാപനത്തിലെ മറ്റു വിദ്യാർഥികളോടൊപ്പമായിരിക്കും.
രണ്ടാം വർഷത്തിനൊടുവിൽ സോഷ്യൽ ഇന്റേൺഷിപ്, മൂന്നും അഞ്ചും വർഷങ്ങളിൽ സ്റ്റുഡൻറ് എക്‌സ്‌ചേഞ്ച് പ്രോഗ്രാം, മൂന്ന് വർഷത്തെ പഠനത്തിനൊടുവിൽ എക്‌സിറ്റ് ഓപ്ഷൻ തുടങ്ങിയ നിരവധി സവിശേഷതകൾ ഈ പ്രോഗ്രാമിനുണ്ട്. അഞ്ച് വർഷത്തെ പഠനത്തിനൊടുവിൽ ബിഎ, എംബിഎ യോഗ്യതകൾ ലഭിക്കും.
2019, 2020 വർഷങ്ങളിൽ പ്ലസ്ടു വിജയിച്ചവരോ 2021 ൽ പരീക്ഷ എഴുതുന്നവരോ ആയിരിക്കണം. 60 ശതമാനം മാർക്ക് നേടിയിരിക്കണം. ഇന്ത്യയിലെ 34 നഗരങ്ങളിൽ ജൂലൈ 16 നു നടക്കുന്ന കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷക്ക് മെയ് അഞ്ചിനകം  www.iimidr.ac.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷ സമർപ്പിക്കണം. പ്രവേശന പരീക്ഷക്ക് ശേഷം എഴുത്ത് പരീക്ഷ, വ്യക്തിഗത അഭിമുഖം എന്നിവയും ഉണ്ടാവും  

2.  ഇന്റഗ്രേറ്റഡ് മാനേജ്‌മെന്റ് പ്രോഗ്രാം, ഐഐഎം റോത്തക്ക്, ഹരിയാന


ഐഐഎം ഇൻഡോറിലെ കോഴ്‌സിന് ഏറെക്കുറെ സമാനമാണ് ഇവിടെയും. അഞ്ചു വർഷത്തെ പഠനത്തിന് ശേഷം എംബിഎ ബിരുദം ലഭിക്കും.  ചുരുങ്ങിയത് അഞ്ച്  ഇഏജഅ എങ്കിലും ഉള്ളവർക്കാണ് മൂന്നാം വർഷത്തിനു  ശേഷം തുടർ പഠനത്തിന് അവസരം ലഭിക്കുക. അല്ലാത്തപക്ഷം ബിബിഎ യോഗ്യത കൊണ്ട് തൃപ്തിപ്പെടേണ്ടിവരും. മൂന്ന് വർഷം മാത്രം പഠിച്ച്  ബിബിഎ യോഗ്യതയുമായി എക്‌സിറ്റ് ചെയ്യാനുള്ള  അവസരവുമുണ്ട്. 28 കേന്ദ്രങ്ങളിലായി ജൂൺ 19  നു നടക്കുന്ന ഓൺലൈൻ അഭിരുചി പരീക്ഷയ്ക്ക്  www.iimrohtak.ac.in എന്ന വെബ്‌സൈറ്റ് വഴി മെയ് നാലിനകം അപേക്ഷ സമർപ്പിക്കണം. അഭിരുചി പരീക്ഷയിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവർക്ക് അഭിമുഖം ഉണ്ടാവും.  

3. ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇൻ മാനേജ്‌മെന്റ് ഐഐഎം റാഞ്ചി


ഐഐഎം റാഞ്ചിയിൽ ഈ അധ്യയന വർഷം മുതലാണ് കോഴ്‌സ് ആരംഭിക്കുന്നത്.  മുകളിലെ കോഴ്‌സുകൾക്ക് സമാനമാണ് ഇവിടുത്തെ രീതിയും. പ്രവേശനത്തിനായി പ്രത്യേകം മത്സരപ്പരീക്ഷ നടത്തുന്നില്ല. SAT പരീക്ഷയിലോ ഐഐഎം  ഇൻഡോറിലേക്കുള്ള പ്രവേശന പരീക്ഷയിലോ യോഗ്യത നേടണം. സാധാരണ ഗതിയിൽ SAT പരീക്ഷ ഓരോ വർഷവും അഞ്ച് തവണ നടക്കും.  collegereadiness.collegeboard.org/sat?navId=gf-sat. എന്ന വെബ്‌സൈറ്റിൽ ടഅഠ സംബന്ധിച്ച വിശദവിവരങ്ങൾ ലഭിക്കും. എഴുത്ത് പരീക്ഷ, വ്യക്തിഗത അഭിമുഖം എന്നിവയും ഉണ്ടാവും. മറ്റു വിവരങ്ങൾക്ക്   iimranchi.ac.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

4. ഇന്റഗ്രേറ്റഡ് പ്രോഗാം ഇൻ മാനേജ്‌മെന്റ്, ഐഐഎം ജമ്മു, ഐഐഎം ബുദ്ധഗയ (ബിഹാർ)


ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റിന്റെ ജമ്മു, ബുദ്ധഗയ ക്യാംപസുകളിലും ഈ വർഷം മുതൽ പഞ്ചവർഷ മാനേജ്‌മെന്റ് കോഴ്‌സ് ആരംഭിച്ചിട്ടുണ്ട്.  ഖകജങഅഠ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ജോയിന്റ് ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇൻ മാനേജ്മന്റ് അഡ്മിഷൻ ടെസ്റ്റ് എന്ന മത്സര പരീക്ഷ വഴിയാണ് ഈ കോഴ്‌സുകളിലേക്കുള്ള പ്രവേശനം. നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തുന്ന ഈ പരീക്ഷയിൽ 100 മൾട്ടിപ്പിൾ ചോയിസ് രൂപത്തിലുള്ള ചോദ്യങ്ങളാണ് ഉണ്ടാവുക. തെറ്റുത്തരങ്ങൾക്ക് നെഗറ്റീവ് മാർക്കും ഉണ്ടാവും. ജൂൺ  20 ന് പരീക്ഷ നടക്കുമെന്നാണ് ഇപ്പോൾ നിശ്ചയിച്ചിട്ടുള്ളത്. പരീക്ഷക്കായുള്ള രജിസ്‌ട്രേഷൻ ഏപ്രിൽ 30 വരെ നടത്താം.  JIPMAT പരീക്ഷയിലെ സ്‌കോറിനൊപ്പം  10, 12 കഌസ്സുകളിലെ മാർക്കും പ്രവേശനത്തിനായി പരിഗണിക്കും. പരീക്ഷയെ സംബന്ധിച്ച വിശദ വിവരങ്ങൾക്കും രജിസ്‌ട്രേഷനുമായി www.jipmat.ac.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കാം. ഐഐഎം ജമ്മു, ബുദ്ധഗയ എന്നിവിടങ്ങളിലെ ഇന്റഗ്രേറ്റഡ് എംബിഎ   കോഴ്‌സിന്റെ വിശദ വിവരങ്ങൾ യഥാക്രമം www.iimj.ac.in, iimbg.ac.in എന്നീ വെബ്‌സൈറ്റുകളിൽ ലഭിക്കും.
പഠന ചെലവ് അൽപം കൂടുതൽ ആണെങ്കിലും പഠിക്കുന്ന സ്ഥാപനങ്ങളുടെ  നിലവാരം, പഠിച്ച് കഴിഞ്ഞാലുടൻ ജോലി ലഭിക്കാനുള്ള സാധ്യത എന്നിവയെല്ലാം പരിഗണിക്കുമ്പോൾ മാനേജ്‌മെന്റ് മേഖലയിൽ അഭിരുചിയുള്ളവർക്ക് പ്ലസ്ടു പഠനത്തിന് ശേഷം പരിഗണിക്കാവുന്ന കോഴ്‌സുകളാണ് ഇവ. ഐഐഎമ്മുകളുടെ റാങ്കിങ് അനുസരിച്ച് കോഴ്‌സുകൾക്ക് ലഭിക്കുന്ന സ്വീകാര്യതയിലും വ്യത്യാസം ഉണ്ടാകും.


അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി

ഐ ഐ എം ഇൻഡോർ പ്രവേശന പരീക്ഷ അപേക്ഷിക്കേണ്ട അവസാന തീയതി: മെയ് അഞ്ച്. വെബ്‌സൈറ്റ്: www.iimidr.ac.in

ഐ ഐ എം റോത്തക്ക് പ്രവേശന പരീക്ഷ അപേക്ഷിക്കേണ്ട അവസാന തീയതി: മെയ് നാല് വെബ്‌സൈറ്റ്: www.iimrohtak.ac.in

ഐ ഐ എം ജമ്മു, ഐ ഐ എം ബുദ്ധഗയ എന്നിവിടങ്ങളിലെ പ്രവേശനത്തിനായുള്ള JIPMAT പരീക്ഷക്ക് അപേക്ഷിക്കേണ്ട അവസാന തീയതി : ഏപ്രിൽ 30 വെബ്‌സൈറ്റ് : jipmat.nta.ac.in
 

Latest News