Sorry, you need to enable JavaScript to visit this website.

പണവും വേണ്ട കാർഡും വേണ്ട, ഉള്ളംകൈ കാണിച്ചാൽ മതി 

കാഷ്യറില്ലാ ടെക്‌നോളജി ആമസോൺ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നു. തുടക്കത്തിൽ സിയാറ്റിലിലെ ഹോൾ ഫുഡ് സ്റ്റോറുകളിൽ ബയോമെട്രിക് ടെക്‌നോളജി ഏർപ്പെടുത്താനാണ് നീക്കം.  ഷോപ്പിംഗിനെത്തുന്നവർ തങ്ങളുടെ കൈപ്പത്തി സ്‌കാൻ ചെയ്താണ് പേയ്‌മെന്റ് പൂർത്തിയാക്കേണ്ടത്. ബുക്ക്‌സ്റ്റോറുകളിലും മറ്റും നിലവിൽതന്നെ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയാണ് ഫുഡ് സ്റ്റോറുകളിലേക്ക് വ്യാപിപ്പിക്കുന്നത്. 
ഉപഭോക്താക്കളെ തങ്ങളുടെ ക്രെഡിറ്റ് കാർഡുകൾ പാം പ്രിന്റുമായി ബന്ധിപ്പിക്കാൻ അനുവദിക്കുന്ന ആമസോൺ വൺ സംവിധാനം വ്യാപക വിമർശനത്തിനിടയാക്കിയിട്ടുണ്ട്. കൂടുതൽ പേർക്ക് തൊഴിൽ നഷ്ടപ്പെടുത്തുന്നതാണ് സാങ്കേതിക വിദ്യയുടെ വ്യാപനം. കാഷ്, ക്രെഡിറ്റ് കാർഡ് പെയ്‌മെന്റുകൾ സ്വീകരിക്കാൻ കാഷ്യർമാർ ആവശ്യമില്ല. 


ഫുഡ് സ്റ്റോറിൽനിന്ന് സാധനങ്ങൾ വാങ്ങി ചെക്കൗട്ടിൽ സ്‌കാൻ ചെയ്യുന്നതിന് ജീവനക്കാർ ആവശ്യമാണെന്നും അതു കൊണ്ടുതന്നെ തൊഴിലാളികളെ പിരിച്ചുവിടുമെന്ന ആശങ്ക അസ്ഥാനത്താണെന്നും ആമസോൺ അവകാശപ്പെടുന്നു. 
ആമസോൺ ആസ്ഥാനം സ്ഥിതി ചെയ്യുന്ന സിയാറ്റിലിലെ ഹോൾ ഫുഡ് സ്റ്റോറിലാണ് ബയോമെട്രിക് ടെക്‌നോളജിക്ക് തുടക്കം കുറിച്ചിരിക്കുന്നതെങ്കിലും വരുംമാസങ്ങളിൽ മെട്രോ ഏരിയയിലെ ഏഴ് സ്‌റ്റോറുകൡലേക്ക് കൂടി വ്യാപിപ്പിക്കും. 

 

Latest News