കണ്ണൂര്‍- ഗള്‍ഫില്‍നിന്ന് അവധിയില്‍ നാട്ടിലെത്തിയ യുവാവ് വീടിന്റെ ടെറസില്‍നിന്ന് വീണു മരിച്ചു. ഇരിക്കൂര്‍ കുയിലൂരിലെ അമ്പാടി ഹൗസില്‍ കെ.വി.അനീഷ് കുമാറാണ് (37) മരിച്ചത്.
ബഹ്‌റൈനില്‍ ജോലി ചെയ്യുന്ന അനീഷ്, രണ്ട് ആഴ്ച മുമ്പാണ് കുടുംബസമേതം നാട്ടിലെത്തിയത്. കഴിഞ്ഞ രാത്രി ഭക്ഷണം കഴിച്ച ശേഷം ടെറസിലേക്ക് കയറുന്നതിനിടെ കാല്‍ തെന്നി വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടന്‍ ഇരിട്ടി അമല ആശുപത്രിയിലും പിന്നീട് കണ്ണൂര്‍ കൊയിലി ആശുപത്രിയിലും പ്രവേശിപ്പിച്ച് ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും വ്യാഴാഴ്ച സന്ധ്യയോടെ മരിച്ചു. കുയിലൂരിലെ അമ്പാടി സ്‌റ്റോര്‍ ഉടമ ആര്‍.വി.ഗംഗാധരന്റെയും, പത്മിനിയുടെയും മകനാണ്. ബഹ്‌റൈനില്‍ ഹെഡ് നഴ്‌സായി ജോലി ചെയ്യുന്ന സുബിയാണ് ഭാര്യ. കാശിനാഥ്, ത്രയംബക് എന്നിവര്‍ മക്കളാണ്. സഹോദരന്‍ അരുണ്‍കുമാര്‍.






