ന്യൂദല്‍ഹി- വിവാദ സ്വകാര്യതാ നയം അന്വേഷിക്കണമെന്ന കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (സിസിഐ)യുടെ ഉത്തരവിനെതിരെ ഫേസ് ബുക്കും വാട്‌സ്ആപ്പും സമര്‍പ്പിച്ച ഹരജികള്‍ ദല്‍ഹി ഹൈക്കോടതി തള്ളി.
സ്വകാര്യതാ നയം സംബന്ധിച്ച വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലായതിനാല്‍ സി.സി.ഐ ഇടപേണ്ടതില്ലെന്നാണ് വാട്‌സ്ആപ്പ് വാദിച്ചത്. ഫേസ് ബുക്കിനു കീഴിലാണ് വാട്‌സ്ആപ്പെങ്കിലും രണ്ടു കമ്പനികളും വെവ്വേറെ ഹരജികള്‍ സമര്‍പ്പിച്ചിരുന്നു.
അന്വേഷണിത്തിനായുള്ള സി.സി.ഐ ഉത്തരവില്‍ അപാകതയില്ലെന്നും ഹൈക്കോടതിയിലും സുപ്രീം കോടതിയിലുമുള്ള കേസുകളില്‍ തീര്‍പ്പാകുന്നതുവരെ കാത്തിരിക്കേണ്ട കാര്യമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
വാട്‌സ്ആപ്പ് ഡാറ്റ ശേഖരിച്ച് ഫേസ് ബുക്കിന് കൈമാറുന്നതും പരസ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതും വിപണിയിലെ മേധാവിത്തം ദുരുപയോഗമാകുമോ എന്ന കാര്യം അന്വേഷിക്കാനാണ് സി.സി.ഐ ഉത്തരവിട്ടിരുന്നത്.