Sorry, you need to enable JavaScript to visit this website.

കോവിഡ് പോസിറ്റീവായിരുന്ന യുവതി ഇരട്ടക്കുട്ടികള്‍ക്ക്  ജന്മം നല്‍കി, കുഞ്ഞുങ്ങള്‍ കോവിഡ് നെഗറ്റീവ്

ശ്രീനഗര്‍- കോവിഡ് പോസിറ്റീവായിരുന്ന യുവതി ഇരട്ട പെണ്‍കുട്ടികള്‍ക്ക് ജന്മം നല്‍കി. ജമ്മു ഗാന്ധിനഗറിലെ എംസിഎച്ച് ഹോസ്പിറ്റലില്‍ സിസേറിയനിലൂടെയാണ് കുഞ്ഞുങ്ങള്‍ ജനിച്ചത്. കുട്ടികള്‍ ആരോഗ്യവതികളാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
ആദ്യമായാണ് എംസിഎച്ച് ആശുപത്രിയില്‍ കോവിഡ് പോസിറ്റീവായ സ്ത്രീയെ ശസ്ത്രക്രിയക്ക് വിധേയയാക്കുന്നത്. എംസിഎച്ച് ആശുപത്രിയിലെ സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ ജമ്മുവിലെ ശ്രീ മഹാരാജ ഗുലാബ് സിംഗ് ആശുപത്രിയിലെയും സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെയും ഡോക്ടര്‍മാരുടെ വിദ്ഗ്ധ സംഘമാണ് ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയത്.
ശസ്ത്രക്രിയക്ക് ശേഷം അമ്മയും കുഞ്ഞുങ്ങളും സുഖമായിരിക്കുന്നു. കുഞ്ഞുങ്ങള്‍ കോവിഡ് നെഗറ്റീവാണ്. അമ്മ കോവിഡ് പോസിറ്റീവായതിനാല്‍ കുഞ്ഞുങ്ങളെ മാറ്റി സൂക്ഷിച്ചിരിക്കുകയാണ്. ശസ്ത്രക്രിയ സംഘത്തിലുണ്ടായിരുന്ന ഡോ അരുണ്‍ വെളിപ്പെടുത്തി

Latest News