Sorry, you need to enable JavaScript to visit this website.

കോവിഡ് ബാധിച്ച് മരിക്കുന്നതിനു മുന്‍പ് ഡോക്ടര്‍ കുറിച്ചു -ഇത് എന്റെ അവസാന പ്രഭാതമായിരിക്കാം 

മുംബൈ-കോവിഡ് മഹാമാരിയെ പ്രതിരോധിക്കാന്‍ മുന്നില്‍നിന്നു പ്രയത്‌നിക്കുന്നത് രാജ്യത്തെ ഡോക്ടര്‍മാരും നഴ്‌സുമാരും മറ്റ് ആരോഗ്യപ്രവര്‍ത്തകരുമാണ്. കോവിഡ് രോഗികളെ ചികിത്സിച്ച് പിന്നീട് രോഗബാധിതരായി ആശുപത്രിയില്‍ കിടക്കുന്ന ആയിരക്കണക്കിനു ഡോക്ടര്‍മാര്‍ രാജ്യത്തുണ്ട്. കോവിഡ് ബാധിച്ചു മരിക്കുന്നതിനു തൊട്ടുമുന്‍പ് ഒരു വനിത ഡോക്ടര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ച ഹൃദയഭേദകമായ വരികളാണ് ഇപ്പോള്‍ എല്ലാവരേയും വേദനിപ്പിക്കുന്നത്. മരണത്തെ മുഖാമുഖം കാണുന്നതായി ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട ശേഷം മണിക്കൂറുകള്‍ കഴിയുമ്പോഴേക്കും മുംബൈയിലെ വനിത ഡോക്ടര്‍ക്ക് ജീവന്‍ നഷ്ടമായി. 51 കാരിയായ ഡോ.മനിഷ ജാദവ് തിങ്കളാഴ്ച രാത്രിയാണ് കോവിഡ് ബാധിച്ച് മരിച്ചത്. ജീവിതം ഉടന്‍ അവസാനിക്കുമെന്ന് ഞായറാഴ്ച ഇവര്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു.
ആരോഗ്യനില മോശമായപ്പോഴാണ് താന്‍ മരണത്തിലേക്ക് വഴുതിവീഴുകയാണെന്ന് ഡോ.മനിഷ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത്. ചിലപ്പോള്‍ 'ഇത് എന്റെ അവസാന പ്രഭാതമായിരിക്കാം. ഈ പ്ലാറ്റ്‌ഫോമില്‍ ഇനി ഞാന്‍ നിങ്ങളെ കാണുമെന്ന് തോന്നുന്നില്ല. എല്ലാവരും സുരക്ഷിതരായിരിക്കുക. ശരീരം മരിച്ചുകൊണ്ടിരിക്കുന്നു. ആത്മാവ് അല്ല. ആത്മാവിന് മരണമില്ല,' മനിഷ ജാദവ് കുറിച്ചു

Latest News