കണ്ണൂർ സെന്‍ട്രല്‍ ജയിലില്‍ കവർച്ച; ചപ്പാത്തി കൗണ്ടറില്‍നിന്ന് മോഷണം പോയത് രണ്ട് ലക്ഷം രൂപ

കണ്ണൂർ- സെൻട്രൽ ജയിലിലെ ചപ്പാത്തി വിൽപ്പന കൗണ്ടറിൽ നിന്ന്  രണ്ട് ലക്ഷത്തോളം രൂപ കവർന്നു.
പ്രധാന ഗേറ്റിന് സമീപത്തെ അതീവ സുരക്ഷ നിലനിൽക്കുന്ന കെട്ടിടത്തിലാണ് കവർച്ച നടന്നത്.

കെട്ടിടത്തിൻ്റെ പൂട്ട് പൊളിച്ച് കയറിയാണ് 1,95,600 രൂപ കവർന്നത്. ജയിൽ ചപ്പാത്തി, ചിക്കൻ കറി, കബാബ്, ചിപ്സ് തുടങ്ങിയവ വിറ്റു കിട്ടിയ തുകയാണിത്.

 ഇന്ന് രാവിലെ മുറി തുറന്നപ്പോഴാണ് കവർച്ച നടന്ന വിവരം അറിഞ്ഞത്. 24 മണിക്കൂറും കാവലുള്ള അതീവ സുരക്ഷയുള്ള സ്ഥലത്തെ കവർച്ച അധികൃതരെ ഞെട്ടിച്ചിരിക്കയാണ്.

Latest News